»   » നിവിന്‍ പോളി തെറ്റുകാരനല്ലെന്ന് മോഹന്‍ലാല്‍

നിവിന്‍ പോളി തെറ്റുകാരനല്ലെന്ന് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Nivin Pauly and Mohan Lal
നിവിന്‍ പോളി സൂപ്പര്‍താരം മോഹന്‍ലാലിനെയും മുതിര്‍ന്ന താരം ഇന്നസെന്റിനെയും അപമാനിച്ചുവെന്നതാണ് മലയാളചലച്ചിത്രലോകത്തെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. പൊടിപ്പും തൊങ്ങലും വച്ച് ഈ സംഭവം പലരീതിയില്‍ പ്രചരിക്കുന്നുണ്ട്.

ഉയര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും അവരുടെ രക്ഷയ്ക്കായി ആരും മുന്നോട്ടുവരാറില്ല. എന്നാല്‍ നിവിന്റെ കാര്യത്തില്‍ അത് സംഭവിച്ചിരിക്കുകയാണ്. നിവിന്‍ ഫോണ്‍ അറ്റന്റു ചെയ്യാതെ തന്നെ അപമാനിച്ചുവെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

സെപ്റ്റംബര്‍ പത്തിനാണ് നിവിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ലാല്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയെക്കുറിച്ച് ചില വാര്‍ത്തകള്‍ പരക്കുന്നത് കാണാനിടയായി. ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയില്‍ ഒരു വേഷണം ചെയ്യാനായി നവിനെ ക്ഷണിക്കാന്‍ മോഹന്‍ലാല്‍ ഫോണ്‍ ചെയ്തുവെന്നും എന്നാല്‍ പലവട്ടം വിളിച്ചിട്ടും നിവിന്‍ ഫോണ്‍ എടുത്തില്ലെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടത് മംഗളമായിരുന്നു. ലാലിന് പിന്നാലെ ഇന്നസെന്റ് വിളിച്ചപ്പോള്‍ നിവിന്‍ മോശമായ രീതിയില്‍ സംസാരിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

ഇതിന് പിന്നാലെ നിവിന്‍ താന്‍ ലാലിനെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് എന്നും ബഹുമാനം മാത്രമേയുള്ളുവെന്നും ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ലാല്‍ നിവിന്‍ പോളി തെറ്റുകാരനല്ലെന്നുള്ള രീതിയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

English summary
Super star Mohanlal said that news agains young actor Nivin Pauly is baseless
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam