»   » മോസിന്റെ പരാജയം ബോഡിഗാര്‍ഡിനെ ബാധിക്കുന്നു

മോസിന്റെ പരാജയം ബോഡിഗാര്‍ഡിനെ ബാധിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Body Guard
ഭാഗ്യദിനമായ ജൂലായ്‌ 4ന്‌ ബോഡിഗാര്‍ഡ്‌ തിയറ്ററുകളിലെത്തിയ്‌ക്കാനുള്ള ദിലീപിന്റെ ശ്രമങ്ങള്‍ നടക്കില്ലെന്ന്‌ സൂചന. സിദ്ദിഖിന്റെ സംവിധാനത്തില്‍ നയന്‍താര നായികയാകുന്ന ബോഡിഗാര്‍ഡിന്റെ റിലീസ്‌ നിര്‍മാതാക്കളായ ജോണി സാഗരിക റംസാന്‍ സീസണിലേക്കാണ്‌ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്‌.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാവാത്തതാണ്‌ റിലീസ്‌ തീയതി മാറ്റാന്‍ കാരണം. ഷൂട്ടിങ്‌ അനിശ്ചിതമായി നീളുന്നതിന്‌ പിന്നില്‍ പലകാരണങ്ങളാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌. നയന്‍സ്‌ പോലുള്ള താരങ്ങളുടെ തിരക്കും ഷൂട്ടിംഗ്‌ ലൊക്കേഷനിലേക്കുള്ള മാക്ടയുടെ സമരവുമെല്ലാം ബോഡിഗാര്‍ഡിന്റെ ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്‌.


അതേ സമയം വമ്പന്‍ പ്രതീക്ഷകളോടെ എത്തിയ വിഷു ചിത്രമായ മോസ്‌ ആന്‍ ക്യാറ്റിന്റെ പരാജയവും ബോഡിഗാര്‍ഡിനെ ബാധിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ കരിയറിലെ വമ്പന്‍ പരാജയങ്ങളുടെ പട്ടികയിലാണ്‌ മോസ്‌ ആന്‍ ക്യാറ്റ്‌ ഇടം പിടിച്ചത്‌.

അവധിക്കാലമെന്ന അനുകൂല സാഹചര്യം ഉണ്ടായിട്ട്‌ പോലും നല്ലൊരു ഓപ്പണിങ്‌ നേടിയെടുക്കുന്നതില്‍ ഫാസില്‍ ചിത്രം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ ദിലീപ്‌ ചിത്രം പ്രദര്‍ശിപ്പിച്ച തിയറ്ററുമടകള്‍ക്കെല്ലാം വന്‍ നഷ്ടമാണ്‌ നേരിട്ടത്‌.

ഈ സാഹചര്യത്തില്‍ ജോണിസാഗരിക തന്നെ നിര്‍മിയ്‌ക്കുന്ന ബോഡിഗാര്‍ഡിന്‌ വേണ്ടി തിയറ്ററുടമകള്‍ പണം മുടക്കാന്‍ മടിക്കുന്നതാണ്‌ പ്രതിസന്ധി സൃഷ്ടിച്ചിരിയ്‌ക്കുന്നതെന്നറിയുന്നു.

അതേ സമയം ദിലീപിന്റെ പുതിയ ചിത്രമായ പാസഞ്ചര്‍ നല്ല പ്രേക്ഷക പ്രതികരണം ലഭിച്ചത്‌ ബോഡിഗാര്‍ഡിന്‌ തുണയാകുമെന്നും സൂചനയുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam