»   » ഷിബു അന്തിക്കാട് ചിത്രത്തില്‍ പൃഥ്വിരാജ്

ഷിബു അന്തിക്കാട് ചിത്രത്തില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
കുടുംബപ്രേകക്ഷരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ശിഷ്യന്റെ ആദ്യ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ സത്യന്റെ സഹസംവിധായകനായിരുന്ന ഷിബു അന്തിക്കാടാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളെ നിശ്ചയിച്ചുവരുന്നു. വിവാഹശേഷം പൃഥ്വിരാജ് ആദ്യമായി കരാറിലെത്തിയ ചിത്രമാണിത്. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ശങ്കരനും മോഹനനും എന്ന ചിത്രം നിര്‍മ്മിക്കുന്ന രാഗം മൂവീസാണ് ഷിബു-പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കുന്നത്.

രാഗം മൂവീസിന്റെ ഏഴാമത്തെ ചിത്രമായിരിക്കും ഇത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ ചിത്രീകരിക്കാനാണ് ഷിബുവിന്റെ പദ്ധതി.

പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഷിബുവാണ്. വര്‍ഷങ്ങളായി ഷിബുവിന്റെ മനസിലുള്ള കഥയാണിത്. നേരത്തെ ഈ കഥ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ഷിബു ആദ്യമായി സംവിധായകനാകുമ്പോള്‍ ഈ കഥ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാടിന്റെ ഉപദേശം. പ്രദീപ്‌നായരാണ് ക്യാമറാമാന്‍. വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന.

സത്യന്റെ ശിഷ്യനായതുകൊണ്ടുതന്ന കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഗ്രാമത്തിന്റെ ലാളിത്യവുമെല്ലാം ഷിബുവിന്റെ ചിത്രത്തിലും പ്രതീക്ഷിക്കാം.

English summary
Actor Prithviraj will play the key role of Shibu Anthikad's, assistant director of Sathyan Anthikad, debut movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam