TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കേസന്വേഷിക്കാന്‍ ഹാരി ഐപിഎസ് എത്തും
സിബിഐ എന്ന കേള്‍ക്കുമ്പോള്‍ത്തന്നെ പ്രേക്ഷകരുടെ മനസിലേയ്ക്ക് വരുന്ന ചിത്രം കയ്യും പിന്നില്‍ കെട്ടി തിരക്കിട്ടു നടക്കുന്ന സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറുടേതാണ്. നാല് ചിത്രങ്ങളിലാണ് മമ്മൂട്ടി സേതുരാമയ്യരായി തിളങ്ങിയത്. ഒരു സിബിഐ ഡയറിക്കുറിപ്പുമുതലിങ്ങോട്ട് നേരറിയാന്‍ സിബിഐ വരെയുള്ള ചിത്രങ്ങള്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന്റെ സിനിമയായിരുന്നു. മമ്മൂട്ടി ചെയ്ത മികച്ച കുറ്റാന്വേഷക കഥാപാത്രങ്ങളില്‍ ഒന്നായി സിബിഐ സേതുരാമയ്യര്‍ എന്നും തിളങ്ങി നില്ക്കുന്നു.
ഇപ്പോഴിതാ സേതുരാമയ്യര്‍ പുതിയൊരു സിബിഐ ഓഫീസര്‍ക്കായി വഴിമാറുകയാണ്. സേതുരാമയ്യരുടെ ജൂനിയറായ ഹാരി ഐപിഎസാണ് പുതിയതായി കേസന്വേഷണത്തിന് എത്തുന്നത്. അതേ അഞ്ചാം സിബിഐ ഒരുങ്ങുന്നത് പറഞ്ഞുകേട്ടതുപോലെ സുരേഷ് ഗോപിയെ നായകനാക്കിത്തന്നെയാണ്.

അഞ്ചാം ചിത്രത്തിന്റെ കഥ കേട്ട മമ്മൂട്ടിതന്നെയാണ് സേതുരാമയ്യര്‍ക്ക് പകരം കഥാപാത്രത്തെ മാറ്റി മറ്റേതെങ്കിലും താരത്തെ നായകനാക്കാന്‍ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമിയോട് നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം അണിയറക്കാര്‍ മുമ്പൊരു കഥയില്‍ സേതുരാമയ്യരെ അസിസ്റ്റ് ചെയ്യാനെത്തിയ ഹാരിയെന്ന ഉദ്യോഗസ്ഥനെ നായകനാക്കാന്‍ തീരുമാനിച്ചു. ഹാരിയെ അവതരിപ്പിച്ച സുരേഷ് ഗോപി അങ്ങനെ അഞ്ചാം സിബിഐ കഥയില്‍ നായകനായി എത്തുകയാണ്.
ചിത്രത്തിന്റെ ജോലികള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. ഷൂട്ടിങ് തുടങ്ങിയിട്ടില്ല. ചിത്രം എന്നത്തേയ്ക്ക് തയ്യാറാകുമെന്നകാര്യം പറയാനാകില്ലെന്നും കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ് എസ്എന്‍ സ്വാമി പറയുന്നത്.
എന്തായാലും ഹാരിയെ സേതുരാമയ്യരേക്കാള്‍ മികച്ച കഥാപാത്രമാക്കാന് സുരേഷ് ഗോപിയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും സമീപഭാവിയില്‍ വരാനിരിക്കുന്ന സുരേഷ് ഗോപിച്ചിത്രങ്ങളില് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നായിരിക്കും അഞ്ചാം സിബിഐ ചിത്രമെന്നകാര്യത്തില് സംശയമില്ല.