»   » മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി! ഇതിലും വലിയ ഭാഗ്യമെന്താണ്?

മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി! ഇതിലും വലിയ ഭാഗ്യമെന്താണ്?

Posted By:
Subscribe to Filmibeat Malayalam

തമിഴ് മലയാളം സിനിമകളില്‍ സജീവ സാന്നിധ്യമായി മാറിയ നടിയാണ് ഇനിയ. മമ്മൂട്ടി നായകനായി അഭിനയിച്ച പുത്തന്‍പണം എന്ന സിനിമയ്ക്ക് ശേഷം അടുത്ത മമ്മൂട്ടി ചിത്രത്തിലും നായികയായി ഇനിയ അഭിനയിക്കാന്‍ പോവുകയാണ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന പരോള്‍ എന്ന സിനിമയിലാണ് ഇനിയ നായികയായി അഭിനയിക്കാന്‍ പോവുന്നത്.

അബിയുടെ ആ വലിയ നഷ്ടം ദിലീപ് കാരണമായിരുന്നോ? അബി നായകനാവേണ്ട സിനിമയിലൂടെയാണ് ദിലീപ് താരമായത്!

മമ്മൂട്ടിയുടെ കൂടെ വീണ്ടും അഭിനയിക്കുന്നതിലുള്ള സന്തോഷത്തിലാണ് നടിയിപ്പോള്‍. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രത്തിലെ ഇനിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിയുടെ നായികയായി ഇനിയ


മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് പരോള്‍. ചിത്രീകരണം ആരംഭിച്ച സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി ഇനിയയാണ്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍.

കോട്ടയം അച്ചായത്തി

ചിത്രത്തില്‍ ഒരു കോട്ടയംകാരി അച്ചായത്തിയായ ആനി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തിലൂടെ ഇനിയയ്ക്ക് കിട്ടിയിരിക്കുന്നത്.

ചിത്രീകരണം

ഒരു തനി നാടന്‍ കഥാപാത്രത്തെയാണ് സിനിമയിലൂടെ ഇനിയ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഇനിയുടെ ഭാഗങ്ങള്‍ ഏകദേശം ഷൂട്ട് ചെയ്തിരിക്കുകയാണെന്നും ഇനി പാട്ട് രംഗങ്ങള്‍ മാത്രമെ ബാക്കിയുള്ളവുമെന്നുമാണ് നടി പറയുന്നത്. അവ ഡിസംബര്‍ ആദ്യ ആഴ്ചയോട് കൂടി പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്.

പുത്തന്‍ പണത്തിലൂടെ


മമ്മൂട്ടിയുടെ പുത്തന്‍ പണം എന്ന സിനിമയിലും ഇനിയ അഭിനയിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രംഗങ്ങളൊന്നും സിനിമയില്‍ ഇല്ലായിരുന്നു. അതിന് ശേഷമാണ് പരോളിലേക്ക് മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം ഇനിയയെ തേടി വന്നത്.

പരോള്‍

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയാണ് പരോള്‍. 2018 ലേക്ക് റിലീസ് ചെയ്യാന്‍ പാകത്തിനാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍.

കലാകേയനും

ബാഹുബലിയിലെ കില്‍കി ഭാഷ സംസാരിക്കുന്ന കാലകേയനും മമ്മൂട്ടിയുടെ പരോളിലഭിനയിക്കുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട കഥയാണ് സിനിമയിലുടെ പറയാന്‍ പോവുന്നത്.

English summary
Mollywood will see the actress again in a film with the megastar in the lead, Parole, by newbie director Sarath Sandith. Ineya plays wife to Mammootty's character in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam