For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ചതി സൂര്യയോട് വേണ്ടിയിരുന്നില്ല! ചങ്ക് തകര്‍ന്ന് ആരാധകരുടെ വിലാപം! കലക്ഷനെ ബാധിക്കുമോ?

  |

  നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എന്‍ജികെ അവതരിച്ചിരിക്കുകയാണ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള വരവായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇടക്കാലത്ത് വെച്ച് സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് ശെല്‍വരാഘവന്‍ പ്രഖ്യാപിച്ചിരുന്നു. ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇത്. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയുമായി എത്തിയിരിക്കുകയാണ് ശെല്‍വരാഘവന്‍. നടിപ്പിന്‍ നായകന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനിടയിലാണ് ഖേദകരമായ കാര്യവും പുറത്തുവന്നിട്ടുള്ളത്.

  ദീപാവലി ദിനത്തില്‍ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംവിധായകന്റെ അനാരോഗ്യവും സൂര്യ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കിയതുമൊക്കെയായി സിനിമ നീളുകയായിരുന്നു. രാകുല്‍ പ്രീത് സിംഗും സായ് പല്ലവിയുമാണ് ചിത്രത്തിലെ നായികമാര്‍. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ശെല്‍വരാഘവനൊപ്പമുള്ള അനുഭവത്തില്‍ സംതൃപ്തരാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. റീടേക്കുകള്‍ വേണ്ടിവന്നപ്പോള്‍ പരിഭ്രാന്തിയിലായിരുന്നുവെന്നും സൂര്യയ്ക്കും അങ്ങനെ വേണ്ടിവന്നിരുന്നുവെന്ന് മനസ്സിലായപ്പോഴാണ് ആശ്വാസമായതെന്നും സായ് പല്ലവി പറഞ്ഞിരുന്നു. കാര്‍ത്തിക്ക് പിന്നാലെ സൂര്യയ്‌ക്കൊപ്പവും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ സിനിമ ചോര്‍ന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

  എന്‍ജികെയേയും വെറുതെ വിട്ടില്ല

  എന്‍ജികെയേയും വെറുതെ വിട്ടില്ല

  സിനിമാവ്യവസായത്തെ ഒന്നടങ്കം കാര്‍ന്നുതിന്നുന്ന വ്യാജപതിപ്പ് ഭീഷണി എന്‍ജികെയേയും ബാധിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനിലൂടെ ചോര്‍ന്നുവെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തെ സിങ്കം സീരീസ് റിലീസിംഗിലും സമാനമായ സംഭവം ആവര്‍ത്തിച്ചിരുന്നു. ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെയായാണ് സിനിമ ചോര്‍ന്നുവെന്ന വിവരവും പുറത്തുവന്നത്. സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സിനിമയെ സ്വീകരിച്ചിരുന്നു. കാത്തിരുന്നത് വെറുതെയായില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

  സിനിമ ചോര്‍ന്നു?

  സിനിമ ചോര്‍ന്നു?

  തമിഴ് സിനിമാലോകത്തിന് വന്‍ഭീഷണി ഉയര്‍ത്തിയാണ് വ്യാജന്‍മാരുടെ ഭീഷണി. റിലീസ് ദിനത്തില്‍ തന്നെ സിനിമകള്‍ ഓണ്‍ലൈനിലൂടെ പുറത്തുവിടുന്ന സംഭവും ഇപ്പോഴും അതേ പോലെ തുടരുകയാണ്. പ്രമുഖ സൈറ്റില്‍ എന്‍ജികെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം പുറത്തുവന്നതോടെ അണിയറപ്രവര്‍ത്തകരും ആശങ്കയിലാണ്. കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തില്ലെന്നായിരുന്നു നേരത്തെ സൂര്യ പറഞ്ഞത്. ശെല്‍വരാഘവനും സൂര്യയും ഒരുമിക്കുമ്പോള്‍ ചില്ലറ ഐറ്റമായിരിക്കില്ല പുറത്തുവരുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  ആരാധകര്‍ക്ക് ആശങ്ക

  ആരാധകര്‍ക്ക് ആശങ്ക

  സിനിമ ചോര്‍ന്നതിന്റെ ആശങ്കയിലാണ് ആരാധകര്‍. മുഴുവന്‍ സിനിമയും ചോര്‍ന്നുവെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ ഒരൊറ്റ സിനിമ പോലും വ്യാജ പതിപ്പ് ഭീഷണിയെ അതിജീവിച്ചിരുന്നില്ലെന്നതും ഖേദകരമായ വസ്തുതതയാണ്. അയോഗ്യ, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളെല്ലാം ഇത്തരത്തില്‍ റിലീസ് ദിനത്തില്‍ തന്നെ ചോര്‍ന്നിരുന്നു. പഴയ സൂര്യയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. അതിനിടയില്‍ ഇത്തരത്തിലൊരു കാര്യം പുറത്തുവന്നത് ആരാധകരേയും അലട്ടുന്നുണ്ട്.

  സൂര്യ കിടുക്കി

  സൂര്യ കിടുക്കി

  നാളുകള്‍ക്ക് ശേഷം സൂര്യ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സൂര്യയുടെ വരവിന് മികച്ച സ്വീകരണവും കൈയ്യടിയുമാണ് ലഭിച്ചത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ശെല്‍വരാഘവനൊപ്പമുള്ള വരവിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു നേരത്തെ സൂര്യ പറഞ്ഞത്. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം രസകരമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

  ആരാധകര്‍ കാത്തിരുന്ന വരവ്

  ആരാധകര്‍ കാത്തിരുന്ന വരവ്

  ഉയരക്കുറവിന്റെ കാര്യത്തില്‍ സൂര്യയെ കളിയാക്കിയവര്‍ പോലും അദ്ദേഹത്തിന്റെ കട്ടൗട്ട് കണ്ട് ഞെട്ടിയിരുന്നു. നായികമാരെ പരിഗണിക്കുന്നതിനിടയില്‍ ഇക്കാര്യത്തെക്കുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിന്തിക്കാറുള്ളത്. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന റിലീസായിരുന്നു ഇത്. സായ് പല്ലവിയും രാകുല്‍ പ്രീതും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

  കലക്ഷനെ ബാധിക്കുമോ?

  കലക്ഷനെ ബാധിക്കുമോ?

  റിലീസ് ദിനത്തില്‍ തന്നെ സിനിമയുടെ വ്യാജപതിപ്പ് പുറത്തുവന്നതോടെ ഇത് കലക്ഷനെ നെഗറ്റീവായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. സിനിമ കണ്ടതിന് പിന്നാലെയായി കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏതൊക്കെ റെക്കോര്‍ഡുകളായിരിക്കും സിനിമ നേടുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  NGK movie is again in news? why, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X