»   »  എനിയ്‌ക്കൊന്നും നഷ്ടപ്പെടാനില്ലായിരുന്നു: നിഹാല്‍

എനിയ്‌ക്കൊന്നും നഷ്ടപ്പെടാനില്ലായിരുന്നു: നിഹാല്‍

Posted By:
Subscribe to Filmibeat Malayalam
Nihal Pillai
പലതുകൊണ്ടും ചങ്കൂറ്റമേറിയ ഒരു ചുവടുവെപ്പായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ് എന്ന ചിത്രമെന്നു പറഞ്ഞാല്‍ അതൊരിക്കലും തെറ്റാകില്ല. ഒരുപക്ഷേ ഒട്ടും സ്വീകരിക്കപ്പെടാതെ പോകാമായിരുന്ന ഒരു കഥയും അതിന്റെ സാഹചര്യങ്ങളും ആ ചിത്രത്തിലുണ്ട്. പക്ഷേ റോഷന്‍ ആന്‍ഡ്രൂസും കൂട്ടരും വളരെ രസകരമായിട്ടാണ് ആ പരിമിതികളെ മറികടക്കുകയും അവയെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തത്.

പല മുന്‍നിരതാരങ്ങളും ഏറ്റെടുക്കാന്‍ മടിച്ചേക്കാവുന്ന സ്വവര്‍ഗ്ഗാനുരാഗിയായ ഒരു ഐപിഎസുകാരന്റെ റോള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. അതുപോലെതന്നെ പ്രശംസയര്‍ഹിക്കുന്നുണ്ട് പൃഥ്വിയുടെ ജോഡിയായി എത്തിയ കഥാപാത്രത്തെ അവതരിപ്പിച്ച താരവും.

നിഹാല്‍ പിള്ളയെന്ന പുതുമുഖതാരം അല്‍പം സീരിയസ് ആയ ഒരു വേഷം ചെയ്ത ചിത്രം കൂടിയായിരുന്നു മുംബൈ പൊലീസ്. ആദ്യ ചിത്രത്തില്‍ ഒരു ഗേ ആയി അഭിനയിക്കുകയെന്നത് തുടക്കാരെസംബന്ധിച്ച് വലിയ വിഷമമുണ്ടാക്കുന്നകാര്യമായിരിക്കും. പക്ഷേ നീഹാല്‍ പറയുന്നത് അതില്‍ അഭിനയിച്ചുവെന്നുവെച്ച് എനിയ്‌ക്കൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ലെന്നാണ്.


പുതുമുഖങ്ങള്‍, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ ചെറു റോളുകള്‍ ചെയ്ത നിഹാല്‍ പറയുന്നത് തന്നെ സംബന്ധിച്ച് ഇത്രയും വലിയൊരു ടീമിനൊപ്പം ജോലിചെയ്യാന്‍ അവസരം ലഭിക്കുകയെന്നത് വലിയ ഭാഗ്യമായിരുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ഗേയാണെന്ന കുറ്റം പറഞ്ഞ് ആ കഥാപാത്രത്തെ വേണ്ടെന്നുവെയ്ക്കാന്‍ നീഹാലിന് തോന്നിയുമില്ല. ഈ തോന്നായ്കയിലായിരുന്നു നിഹാലിന്റെ ഭാഗ്യം കിടുന്നിരുന്നത്. ശരിയ്ക്കും ഒരു ഗേയാണോ ഈ പയ്യന്‍ എന്ന് തോന്നിയ്ക്കുന്നത്രയും ഒറിജിനാലിറ്റിയുണ്ടായിരുന്നു ഇരുപത്തിയാറുകാരനായ നിഹാലിന്റെ അഭിനയത്തില്‍, ചലനങ്ങളില്‍.

കഥാപാത്രത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് സംവിധായകന്‍ റോഷന്‍ സാര്‍ എന്നോടു ചോദിച്ചത് ഏത് കഥാപാത്രം കിട്ടിയാലും ചെയ്യുമോയെന്നാണ്. പിന്നീട് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ചാന്തുപൊട്ട് സ്റ്റൈല്‍ കഥാപാത്രത്തെയല്ല അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴുമില്ല മാതൃകയാക്കാന്‍ കുറവുകളില്ലാത്തൊരു ഗേ കഥാപാത്രം. പിന്നെ ഞാന്‍ എന്റേതായ രീതിയില്‍ ചില റിസര്‍ച്ചുകള്‍ നടത്തുകയും കഥാപാത്രമാകാന്‍ തയ്യാറെടുക്കുകയുമായിരുന്നു- നീഹാല്‍ പറയുന്നു.

പൃഥ്വിരാജ് നന്നായി സഹകരിച്ചതുകൊണ്ട് കഥാപാത്രത്തെ മനോഹരമാക്കാന്‍ കഴിഞ്ഞെന്നും മുംബൈ പൊലീസ് തന്റെ ആത്മവിശ്വാസം കൂട്ടിയെന്നും നീഹാല്‍ പറയുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിയുടെ സഹോദരി പ്രിയയുടെ ഭര്‍ത്താവാണ് നീഹാല്‍. മുംബൈ പൊലീസിലെ മികച്ച പ്രകടനം തനിയ്ക്ക് കൂടുതല്‍ കഥാപാത്രങ്ങളെ സമ്മാനിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഈ താരം.

English summary
Nihal Pillai, who played a homophile in the movie, says it was indeed a challenge to make the character stand out,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam