»   » മമ്മൂട്ടിയുടെ ന്യൂസ് ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

മമ്മൂട്ടിയുടെ ന്യൂസ് ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

Posted By:
Subscribe to Filmibeat Malayalam
Nikesha Pattel
പൃഥ്വിരാജിനെ നായകനാക്കിയൊരുക്കുന്ന ഹീറോയ്ക്ക് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍.മലയാളത്തിന് പുറമെ കന്നഡയിലും ചിത്രമൊരുക്കാനാണ് പ്ലാന്‍. മമ്മൂട്ടിയുടെ പിഎ എസ് ജോര്‍ജ്ജ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന സിനിമ കൂടിയായിരിക്കുമിത്.

കന്നഡ സിനിമകളിലൂടെയും സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ലെ ചിയര്‍ലീഡറുമായും തിലങ്ങിയ നികേഷ പട്ടേലാണ് ന്യൂസ്‌ബ്രേക്കറിലെ നായിക. മമ്മൂട്ടിയുടെ കന്നഡ ചിത്രമായ എസ് മഞ്ുജുവാണ് നികേഷയ്ക്ക് മോളിവുഡിലേക്കുള്ള വഴിയൊരുക്കിയത്.

മോളിവുഡില്‍ ഇതാദ്യമായിട്ടാണെങ്കിലും നികേഷയുടെ മലയാളി കണക്ഷന്‍ ഗോസിപ്പ് കോളങ്ങളില്‍ നേരത്തെ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം എസ് ശ്രീശാന്തുമായുള്ള അടുപ്പമാണ് നടിയെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്. താനും ശ്രീശാന്തും തമ്മില്‍ സൗഹൃദം മാത്രമാണുള്ളതെന്നും നികേഷ പറയുന്നു.

English summary
Nikesha, who was in Bangalore recently, signed up for the bilingual Newsbreaker opposite Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam