തടിച്ചിയാണെങ്കില്‍ ആ കുട്ടി വേണ്ട, ദിലീപിന്റെ നായിക വണ്ണം കുറച്ചതെങ്ങനെയെന്നറിയുമോ?

ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ലവ് 24+7 എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ നായികയെ മറന്നുകാണാനിടയില്ല. തിരുവനന്തപുരം ശൈലിയുമായി ന്യൂസ് റ്യൂമിലേക്കെത്തിയ കബനിക്ക് പിന്നീട് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചൊക്കെ പ്രേക്ഷകര്‍ കണ്ടതാണ്. മുന്‍പത്തെ പോലെയല്ല പുതിയ മോക്കവറുമായി ഇടയ്ക്ക് ഈ താരം ഞെട്ടിച്ചിരുന്നു. അന്നത്തപ്പോലെ അത്ര ഗുണ്ടുവല്ല താന്‍ ഇപ്പോഴെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സുതുറന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത നേടിയ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രമായ ഞാന്‍ പ്രകാശനില്‍ സലോമിയെന്ന നായികയായി എത്തുന്നത് നിഖിലയാണ്.

ദിലീപ് ചിത്രത്തിലേക്ക് ശ്രീബാല കെ മേനോന്‍ വിളിച്ചപ്പോള്‍ തന്നെ താരം തന്റെ വണ്ണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു ശരീരഭാരം വര്‍ധിപ്പിച്ചത്. തന്റെ വണ്ണം സിനിമയ്ക്ക് പ്രശ്‌നമാകുമോയെന്ന ആശങ്ക സംവിധായികയുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന് വണ്ണമുള്ളത് കൊണ്ട് പ്രശ്‌നമില്ലെന്നായിരുന്നു ബാലേച്ചി പറഞ്ഞത്. ആ സിനിമയില്‍ വണ്ണം പ്രശ്‌നമായിരുന്നില്ലെങ്കിലും പിന്നീട് താന്‍ അഭിനയിച്ച ചിത്രമായ അരവിന്ദന്റെ അതിഥികളിലേക്ക് തന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ വണ്ണമുള്ള കുട്ടിയാണെങ്കില്‍ വരേണ്ടെന്നും പറയൂവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

Nikhila Vimal

ആദ്യചിത്രത്തിലെ അതേ രൂപത്തിലായിരിക്കും താനെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ നേരിട്ടുവന്ന് കണ്ടപ്പോള്‍ അവര്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നും നിഖില പറയുന്നു. വിനീത് ശ്രീനിവാസനായിരുന്നു അരവിന്ദന്റെ അതിഥികളില്‍ നായകനായെത്തിയത്. ആ സിനിമ ഹിറ്റായ സ്ഥിതിക്ക് ഇനി തന്റെ തടി ഒരു പ്രശ്‌നമായി വരില്ലെന്ന് പ്രത്യാശയും താരം പങ്കുവെക്കുന്നു. തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു താന്‍ കൂടുതല്‍ ഭക്ഷണമൊക്കെ കഴിച്ച് തടി വെച്ചത്. എന്നാല്‍ ഇന്നും ആ സിനിമ വെളിച്ചം കണ്ടിട്ടില്ലെന്നും താരം വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X