»   » ഫഹദ് ഫാസിലിന്റെ ആദ്യ നായിക വിവാഹിതയാകുന്നു

ഫഹദ് ഫാസിലിന്റെ ആദ്യ നായിക വിവാഹിതയാകുന്നു

By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം നിഖിത വിവാഹിതയാകുന്നു. നിഖിത എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകാണം എന്നില്ല, എന്നാല്‍ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായികയെ ഓര്‍മയുണ്ടാവുമല്ലോ

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

ഫഹദ് ഫാസില്‍ ആദ്യമായി നായകനായി എത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് കന്നട സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന നിഖിത മലയാളത്തിലെത്തുന്നത്. പിന്നീട് മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ പ്രമുഖര്‍ക്കൊപ്പവും അഭിനയിച്ചു.

ആരാണ് വരന്‍

മുംബൈ സ്വദേശിയായ ഗഗന്‍ദീപ് മാഗോ ആണ് നിഖിതയെ വിവാഹം ചെയ്യുന്നത്. പഞ്ചാബി കുടുംബത്തില്‍ ജനിച്ച നിഖിത ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.

പ്രണയ വിവാഹം

പ്രണയ വിവാഹമാണ്. മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് തന്നെ വിവാഹം കഴിക്കുമോ എന്ന് ഗഗന്‍ ചോദിച്ചത്. സമ്മതം മൂളിയപ്പോള്‍ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലില്‍ അണിയിക്കുകയായിരുന്നു - നിഖിത പറഞ്ഞു.

മലയാള സിനിമയില്‍ നിഖിത

കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ നായികയായി ബസ് കണ്ടക്ടറില്‍ നിഖിത അഭിനയിച്ചു. തുടര്‍ന്ന് ഭാര്‍ഗ്ഗവ ചരിതം, ഡാഡീ കൂള്‍, കനല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

മലയാളി ബന്ധം

മലയാള സിനിമയില്‍ അഭിനയിക്കുകമാത്രമല്ല, മലയാളത്തില്‍ ഹിറ്റായ ചിത്രങ്ങള്‍ കന്നടയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായികയായി എത്തിയ ബന്ധവും നിഖിതയ്ക്ക് മലയാളവുമായുണ്ട്. ക്രോണിക് ബാച്ചിലര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളുടെ റീമേക്കില്‍ നിഖിത അഭിനയിച്ചിട്ടുണ്ട്.

ഫഹദിന്റെ ഫോട്ടോസിനായി

English summary
Nikita Thukral has a surprise in store for her fans. Well, the multilingual actress is all set to marry her boyfriend Gagandeep Singh Mago this Navaratri at an upscale hotel in Mumbai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam