»   » തട്ടത്തിന്‍ മറയത്തിനു ശേഷം നിക്കാഹ്

തട്ടത്തിന്‍ മറയത്തിനു ശേഷം നിക്കാഹ്

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിനു ശേഷം കണ്ണൂരിലെ മുസ്ലിം കുടുംബത്തിലെ കഥയുമായി പുതിയൊരു ചിത്രം വരുന്നു. ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന നിക്കാഹ് എന്ന ചിത്രത്തില്‍ കണ്ണൂരിലെ മുസ്ലിം കുടുംബത്തിലെ വിവാഹ ആചാരങ്ങളാണ് പ്രമേയമാക്കുന്നത്.

ടാ തടിയാ ഫെയിം ശേഖര മേനോനും ശ്രീനാഥ് ഭാസിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലെ മുസ്ലിം കുടുംബങ്ങളില്‍ വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കുന്ന ആചാരമുള്ളത് കണ്ണൂരിലെ മുസ്ലിങ്ങള്‍ക്കിടയിലാണ്. ഈ ആചാരമാണ് നിക്കാഹിലൂടെ യു. പ്രസന്നകുമാര്‍ കഥയായി കൊണ്ടുവരുന്നത്. പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയ പ്രസന്നകുമാറിന്റെ വ്യത്യസ്തമായൊരു പ്രമേയമാണ് നിക്കാഹ്.

Nikah

വിവാഹവീട്ടിലെ തലേദിവസവും പിറ്റേന്ന് വിവാഹം നടക്കുന്നതും വരെയുള്ള മുഹൂര്‍ത്തങ്ങളാണ് കോമഡിയിലൂടെ അവതരിപ്പിക്കുന്നത്. ക്യാപ്ടന്‍ രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്യാപ്ടന്‍ രാജുവിന്റെ വീട്ടില്‍ വിവാഹം കാമറയില്‍ പകര്‍ത്താന്‍ വരുന്നവരായിട്ടാണ് ശേഖര്‍മേനോനും ശ്രീനാഥും അഭിനയിക്കുന്നത്.

മാപ്പിളപ്പാട്ടുകാരന്‍ എരഞ്ഞോളി മൂസ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി എന്ന അപ്പപ്പാട്ടിന്റെ യഥാര്‍ഥ ഈണത്തിലൂടെ ആ പാട്ട് ചിത്രത്തില്‍ വരുന്നുണ്ട്. കണ്ണൂര്‍ സ്വദേശിയായ ആസാദിന്റെ കന്നി ചിത്രമാണിത്. വലിയ പെരുന്നാളിനാണ് നിക്കാഹ് തിയറ്ററിലെത്തുന്നത്.

English summary
Asad Alavil's Nikkah also a Kannur Muslim family based story after Thattathin Marayath.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam