»   » പ്രണയവും ഒളിച്ചോട്ടവുമായി നിക്കാഹ്

പ്രണയവും ഒളിച്ചോട്ടവുമായി നിക്കാഹ്

Posted By:
Subscribe to Filmibeat Malayalam

മലബാറിലെ മുസ്ലീം സംസ്‌കാരവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആസാദ് അലവിലിന്റെ നിക്കാഹ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലുമാണ് നിക്കാഹിന്റെ ചിത്രീകരണം നടക്കുന്നത്.

മലബാറിലെ മുസ്ലീം കുടുംബങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുപോരുന്ന വിവാഹവുമായി ബന്ധപ്പെട്ട ചില ആചാരങ്ങളുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Nikah

ഹിബയെന്ന മുസ്ലീം പെണ്‍കുട്ടിയുടെ പിതാവ് അവളുടെ സമ്മതമില്ലാതെ ഒരു വിവാഹം നിശ്ചിക്കുന്നതും പെണ്‍കുട്ടിയുടെ പ്രണയവുമെല്ലാമാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. വിവാഹത്തിന്റെ തലേദിവസം പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയാണ്. ഇതിന് സഹായങ്ങളൊരുക്കുന്നതാകട്ടെ കാമുകന്റെ സുഹൃത്തും. ഇവരുടെ പ്രണയവും ഒളിച്ചോട്ടവും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമെല്ലാം നര്‍മ്മത്തിന്റെ മേമ്പൊടിയുമായിട്ടാണ് നിക്കാഹില്‍ അവതരിപ്പിക്കുന്നത്.

ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ സംസ്‌കൃതിയാണ് ചിത്രത്തില്‍ ഹിഹയായി വേഷമിടുന്നത്. ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും ചിത്രത്തില്‍ വീഡിയോ ഗ്രാഫര്‍മാരായി എത്തുന്നു.

English summary
Azad Alavil's movie Nikkah' is progressing in parts of Edappal in Malappuram District.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam