»   » നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

Posted By:
Subscribe to Filmibeat Malayalam

തമിഴിലും മലായാളത്തിലും തിരക്കോട് തിരക്ക്. നിക്കി ഗല്‍റാനി എന്ന ബാംഗ്ലൂരുകാരിക്ക് നിന്നു തിരിയാന്‍ സമയമില്ല. ഷൂട്ടിങിനും പോക്കുവരവിനും സൗകര്യം ചെന്നൈ ആണെന്ന് മനസ്സിലാക്കി നിക്കി ഗല്‍റാനി ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലേക്ക് താമസം മാറുന്നു.

ചന്നൈ തനിയ്ക്ക് പുതിയൊരു സ്ഥലമല്ലെന്നാണ് നിക്കി പറയുന്നത്. അമ്മയുടെ നാടാണ്. വിവാഹ ശേഷമാണ് അമ്മ ബാംഗ്ലൂരിലേക്ക് മാറിയത്. പിന്നീട് അച്ഛന്‍ ബാഗ്ലൂരില്‍ സെറ്റില്‍ഡായതോടെ ഞങ്ങളും അവിടെ വളരുകയായിരുന്നു. നിക്ക് പറയുന്നു, തുടര്‍ന്ന് വായിക്കൂ...

നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

ബാംഗ്ലൂരാണ് നിക്കി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം. 1983 എന്ന മലയാള സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എപ്പോഴും കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് നിക്കിയിപ്പോള്‍ ചെന്നൈയിലേക്ക് താമസം മാറുന്നത്.

നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

ചെന്നൈ തനിക്ക് പുതിയ ദേശമല്ല. അമ്മയുടെ നാടാണ്. വിവാഹ ശേഷമാണ് അമ്മ ബാംഗ്ലൂരിലേക്ക് മാറിയത്. പിന്നീട് അച്ഛന്‍ ബാഗ്ലൂരില്‍ സെറ്റില്‍ഡായതോടെ ഞങ്ങളും അവിടെ വളരുകയായിരുന്നു.

നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

അമ്മയുടെ നാട്ടിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിക്കി പറഞ്ഞു. പക്ഷെ തമിഴ് ചിത്രങ്ങള്‍ ധാരാളമായി വരുന്നതു കാരണമാണത്രെ ഇപ്പോള്‍ താമസം മാറ്റുന്നത്

നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

നിക്കിയ്ക്ക് തമിഴ് ഭാഷ നന്നായി അറിയാം. പറയാനും മനസ്സിലാക്കാനും കഴിയും. എന്നാല്‍ സ്ലാങ് വരില്ല. അതുകൊണ്ട് തന്നെ സിനിമകളില്‍ ഡബ്ബ് ചെയ്യുകയാണത്രെ ചെയ്യാറ്

നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

ഇപ്പോള്‍ നിക്കി കോഴിക്കോടാണ് ഉള്ളത്. കുഞ്ചാക്കോ ബോബനും ആസിഫ് അലിയ്ക്കും ഒപ്പം അഭിനയിക്കുന്ന രാജമ്മ @ യാഹു എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. അത് കഴിഞ്ഞാലുടന്‍ ചെന്നൈയിലേക്ക് മാറും എന്ന് നിക്കി അറിയിച്ചു

നിക്കി ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറുന്നു; എന്തു പറ്റി?

രാജമ്മ @ യാഹു കൂടാതെ രണ്ട് തമിഴ് ചിത്രങ്ങള്‍ കൂടെയുണ്ട്. ബോബി സിംഹയ്‌ക്കൊപ്പമുള്ള കോ2 എന്ന ചിത്രവും ജീവയ്‌ക്കൊപ്പമുള്ള കവലൈ വേണ്ട എന്ന ചിത്രവും

English summary
Bangalore girl Nikki Galrani has her hands full in Kollywood with several projects in the pipeline. Since she's constantly shuttling between projects in the Malayalam and Tamil film industries, Nikki has shifted base to Chennai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam