»   » അനുജത്തിക്ക് വേണ്ടി അവസരം ചോദിക്കുന്നു, ആരോപണത്തിന് ചുട്ട മറുപടിയുമായി നിക്കി ഗില്‍റാനി

അനുജത്തിക്ക് വേണ്ടി അവസരം ചോദിക്കുന്നു, ആരോപണത്തിന് ചുട്ട മറുപടിയുമായി നിക്കി ഗില്‍റാനി

Posted By: Nihara
Subscribe to Filmibeat Malayalam

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നായികയാണ് നിക്കി ഗില്‍റാനി. മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ താരത്തെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. വെള്ളിമൂങ്ങ, 1983, ഓം ശാന്തി ഓശാന, ഇവന്‍ മര്യാദ രാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

നായികമാരെക്കുറിച്ച് അപവാദ പ്രചരണങ്ങള്‍ പ്രചരിക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിലൊരു ആരോപണമാണ് ഇപ്പോള്‍ നിക്കിക്കെതിരെയും പ്രചരിക്കുന്നത്. സഹോദരിക്ക് വേണ്ടി നിക്കി അവസരം ചോദിക്കുന്നുവെന്ന തരത്തിലുള്ള അപവാദ പ്രചരണങ്ങളാണ് ചിലര്‍ നടത്തുന്നതെന്ന് താരം പറയുന്നു. ഇക്കാര്യത്തിന് വ്യക്തമായ മറുപടിയുമായാണ് താരം ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്.

നിക്കി ഗില്‍റാനിക്കെതിരെ പുതിയ ആരോപണം

സിനിമാ നടിമാരെത്തേടി വിവാദങ്ങളെത്തുന്നത് സ്ഥിരം സംഭവമാണ്. പ്രിയനായിക നിക്കി ഗില്‍റാനിയെക്കുറിച്ചും ഇത്തരത്തില്‍ ചില കാര്യങ്ങള്‍ പ്രചരിക്കുകയുണ്ടായി. സഹോദരിക്ക് വേണ്ടി നിക്കി അവസരങ്ങള്‍ തേടുന്നുണ്ടെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.

അനുജത്തിക്ക് വേണ്ടി അവസരം ചോദിക്കുന്നു

നിക്കി ഗില്‍റാനിയുടെ സഹോദരിയായ സന്‍ജനാ കന്നഡ സിനിമാതാരമാണ്. സന്‍ജനയുടെ തമിഴ് പ്രവേശനത്തിന് വേണ്ടി നിക്കി സംവിധായകരോട് അവസരം ചോദിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ഇത്തരമൊരു കാര്യത്തെക്കുറിച്ച് വശദീകരണവുമായി താരം തന്നെ രംഗത്തു വന്നിരിക്കുകയാണ്.

തന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നവര്‍

മലയാളത്തില്‍ നിന്നും തമിഴിലേക്ക് പ്രവേശിച്ച താരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. തന്റെ സിനിമാ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്നവരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പിന്നിലെന്ന താരം പറയുന്നു.

അവസരത്തിനു വേണ്ടി അലയേണ്ട അവസ്ഥയിലല്ല

താനും തന്റെ സഹോദരിയും അവസരത്തിന് വേണ്ടി അലയേണ്ട അവസ്ഥയിലല്ലെന്നും താരം പറഞ്ഞു. നിരവധി അവസരങ്ങള്‍ അല്ലാതെ തന്നെ തങ്ങളെത്തേടി എത്തുന്നുണ്ടെന്ന് ഇരുവരും പറയുന്നു.

ഓഫറുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല

തങ്ങളെത്തേടി വരുന്ന ഓഫറുകള്‍ സ്വീകരിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. അതിനിടയിലാണ് ഇത്തരമൊരു കാര്യം തങ്ങളെക്കുറിച്ച് പ്രചരിക്കുന്നതെന്നും താരം പറഞ്ഞു.

English summary
Actress Nikki Galrani says that there are rumours about her in the Tamil industry that, she asked for chances in Tamil films for her sister Sanjjanaa, who is a Kannada actress. And she adds that these rumours are created by the people who wants to stop the growth of the actress in the Tamil Industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam