»   » 13ാമത്തെ വയസ്സില്‍ 47 കാരനെ വിവാഹം ചെയ്തു.. മലയാള സിനിമയിലെ സീനിയര്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍!

13ാമത്തെ വയസ്സില്‍ 47 കാരനെ വിവാഹം ചെയ്തു.. മലയാള സിനിമയിലെ സീനിയര്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

അറുപതുകളില്‍ സിനിമയിലേക്കെത്തിയ താരമാണ് നിലമ്പൂര്‍ ആയിഷ. നാടകവേദിയില്‍ നിന്നുമാണ് അവര്‍ സിനിമയിലേക്കെത്തിയത്. മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിരുന്നു. കണ്ട ബെച്ച കോട്ടിലൂടെയാണ് അവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മലയാള സിനിമയിലെ ആദ്യ കളര്‍ ചിത്രം കൂടിയായിരുന്നു ഇത്.

ഭാവനയോട് നവീന്‍ അങ്ങനെ ചെയ്യില്ല.. ശത്രുക്കളുടെ പാര ഏറ്റില്ല.. എല്ലാം ശുഭമായി നടക്കും!

ദിലീപിനെതിരെയുള്ള നീക്കങ്ങള്‍ വിലപ്പോവില്ല.. സമ്മര്‍ദ്ദങ്ങളൊന്നും ഫലിച്ചില്ല! തെളിവ് ഇതാ!

അതിന്‍റെ പരിഭവം മമ്മൂട്ടിക്ക് ഇപ്പോഴുമുണ്ട്.. ലാല്‍സലാം വേദിയിലെ തുറന്നുപറച്ചില്‍.. വീഡിയോ കാണൂ!

നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചാണ് അവര്‍ കലാരംഗത്ത് തുടക്കം കുറിച്ചത്. സിനിമയിലും പൊതുവേദികളിലുമായി ഇന്നും അവര്‍ സജീവമാണ്. പ്രമുഖ മാഗസിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം നിലമ്പൂര്‍ ആയിഷ നടത്തിയ പ്രസംഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഒന്നുമറിയാത്ത പ്രായത്തില്‍ വിവാഹം

13ാമത്തെ വയസ്സില്‍ 47കാരനുമായി വിവാഹം. ചെറിയ കുട്ടിയായിരുന്നു അന്ന്. വിവാഹം കഴിഞ്ഞ് അഞ്ച് നാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ അയാളെ ഒഴിവാക്കിയിരുന്നു.

വയര്‍ വീര്‍ത്തത് എങ്ങനെയെന്നറിയില്ലായിരുന്നു

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വയറു വീര്‍ത്ത് വരുന്നത് കണ്ട് അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അവര്‍ പറയുന്നു. പിന്നീടാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയത്.

ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് പിടയുന്നതിനിടയില്‍ ജേഷ്ഠന്‍ അത് കണ്ടതോടെ ആ ശ്രമം പരാജയപ്പെട്ടു.

ജീവിച്ചു കാണിക്കണം

മരിച്ച് കാണിക്കാനല്ല ജീവിച്ച് കാണിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് ശരിയാണെന്ന് തനിക്കും തോന്നി. അതോടെയാണ് ജീവിക്കാന്‍ തീരുമാനിച്ചത്. പിന്നീടാണ് നാടകരംഗത്തേക്ക് കടന്നത്.

കലാരഗംത്തേക്ക് കടന്നുവരുന്നതിനിടയിലുള്ള എതിര്‍പ്പുകള്‍

അന്നത്തെ കാലത്ത് മുസ്ലീം സ്ത്രീകള്‍ക്ക് കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. നിരവധി എതിര്‍പ്പുകള്‍ നേരിട്ടാണ് കലാരംഗത്ത് തുടക്കമിട്ടത്.

എതിര്‍പ്പുകളെ അവഗണിച്ച്

പല തരത്തിലുള്ള ആക്രമണങ്ങളും എതിര്‍പ്പുകളും നേരിട്ടാണ് അവര്‍ കലാരംഗത്തു തുടര്‍ന്നത്. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ നിലമ്പൂര്‍ ആയിഷ മലയാള സിനിമയിലെ ആദ്യ കളര്‍ സിനിമയായ കണ്ടം ബെച്ച കോട്ടില്‍ അഭിനയിച്ചിരുന്നു.

കലാരംഗത്ത് സജീവമാണ്

സിനിമയിലും മറ്റുമായി ഇന്നും അവര്‍ കാലരംഗത്ത് സജീവമാണ്. പൊതുപരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികളിലൊരാള്‍ കൂടിയായ നിലമ്പൂര്‍ ആയിഷയ്ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

English summary
Nilambur Ayisha talking about her life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam