Don't Miss!
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം!! ബുദ്ധിമുട്ടേറിയ വേഷം, സന്തോഷം പങ്കുവെച്ച് നിമിഷ
2017 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. കന്നി ചിത്രം തന്നെ മലയാള സിനിമയിലെ സീനിയർ താരങ്ങളോടൊപ്പവും മികച്ച അണിയറ പ്രവർത്തകരോടൊപ്പവുമായിരുന്നു. ഒരു തുടക്കകാരി എന്ന നിലയിൽ നിമിഷയെ തേടിയെത്തിയ അപൂർവ്വമായ ഒരു ഭാഗ്യമായിരുന്നു അത്.

സുരാജിന്റെ ജോഡിയായി സിനിമയിൽ തുടക്കം കുറിയ്ക്കുകയും പിന്നീട് ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ തിളങ്ങാൻ നിമിഷയ്ക്ക് കഴിഞ്ഞു. നിമിഷയിൽ നിന്ന് പ്രതീക്ഷിക്കുന്നതിലും ഇരട്ടിയാണ് ഓരോ ചിത്രങ്ങളിലൂടെ ഇവർ പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്. ഓരോ ചിത്രം കഴിയുന്തോറും പ്രേക്ഷകരുടെ പ്രതീക്ഷ വർധിച്ചു കൊണ്ടേയിരുന്നു. എന്നാൽ പുറത്തു വന്ന ഒറ്റ ചിത്രത്തിൽ പോലും പ്രേക്ഷകരെ താരം നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. നിമിഷയുടെ കന്നി ചിത്രമായ തൊണ്ടി മുതലും ദൃക്സാക്ഷിയും പുറത്തു വന്നപ്പോൾ തന്നെ അവാർഡ് സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നു . എന്നാൽ ഈ അവാർഡ് കയ്യിൽ കിട്ടാൻ അൽപ്പം വൈകിപ്പോയി എന്നാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വരുന്ന പ്രതികരണം.

കഠിന പ്രയത്നം
എല്ലാവരേയും പോലെ അവാർഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം. സിനമയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ സിനിമയെ അത്രധികം സീരയസായി കണ്ട കഠിന പ്രയത്നത്തിലൂടെയാണ് ഓരോ കഥാപാത്രങ്ങൾക്കും നിമിഷ ജീവൻ നൽകുന്നത്. തൊണ്ടി മുതൽ മുതൽ ഒടുവിൽ പുറത്തിറങ്ങിയ കുപ്രസിദ്ധ പയ്യൻവരെ എടുത്തു നോക്കുമ്പോൾ അത് വ്യക്തമായി മനസ്സിലാവുകയും ചെയ്യുന്നുണ്ട്. തനിയ്ക്ക് വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നതെന്ന് നിമിഷയുടെ ഓരോ പ്രകടനങ്ങളിൽ നിന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുമുണ്ട്.

തന്റെ ചിത്രങ്ങൾ
അവാർഡ് ലഭിക്കുമ്പോൾ സിനമയ്ക്ക് മേലുളള തന്റെ ഉത്തരവാദിത്വം ഒരിക്കലും കൂടുന്നില്ല എന്നാണ് താരത്തിന്റെ ആദ്യ പ്രതികരണം. തനിയ്ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. ഓരേ ചിത്രങ്ങൾ ചെയ്യുമ്പോഴും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ശ്രമിക്കാറുണ്ട്. ഇല്ലെങ്കിൽ തന്നെ തേടി ഒരിക്കലും മികച്ച ചിത്രങ്ങൾ എത്തുകയില്ലെന്നും താരം പറഞ്ഞു. തന്റെ ആദ്യ ചിത്രമായ തൊണ്ടി മുതലും മുതൽ ഒടുവിൽ അഭിനയിച്ച ചോലയിൽ വരേയും താൻ ഇതുതന്നെയാണ് തുടരുന്നതെന്നും താരം പറഞ്ഞു.

അന്യഭാഷയിലേയ്ക്ക്
മലയാളത്തിൽ സപ്രർ ഹിറ്റായ നായികരെല്ലാം അന്യഭാഷകളിലേയ്ക്ക് ചെക്കേറുന്ന ഒരു ദുഃഖകരമായ പ്രവണത കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിലുണ്ട്. മലയാളി നടിമാർക്ക് വൻ സ്വീകാര്യതയാണ് തെന്നിന്ത്യൻ സിനിമകളിൽ ലഭിക്കുന്നത്. നിമിഷ മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. അതിനോടൊപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയുളളുവെന്നും നിമിഷ പറഞ്ഞു. മലയാളത്തിൽ മികച്ച ചിത്രങ്ങളാണ് തന്നെ തേടിയെത്തുന്നതെന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെ പ്രതീക്ഷിച്ചു
നേരത്തെ പ്രതീക്ഷിച്ച അവാർഡ് എന്നാണ് നിമിഷയുടെ സംസ്ഥാന അവാർഡിനെ കുറിച്ചുളള പ്രേക്ഷകരുടെ പ്രതികരണം. 2017 ൽ പുറത്തു വന്ന താരത്തിന്റെ കന്നി ചിത്രമായ തൊണ്ടി മുതലിലും ദൃക്സാക്ഷിയിലേയും പ്രകടനത്തിന് സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് പ്രതീക്ഷമാത്രമായി ഒതുങ്ങുകയായിരുന്നു. പിന്നീട് ക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യടി നേടാൻ നിമിഷയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ശ്രീജയ്ക്ക് മുന്നിൽ പുരസ്കാര നിർണ്ണയ ജൂറി കണ്ണു തുറന്നില്ലങ്കിലും ഹാന്നയ്ക്ക് നേരെ കണ്ണടയ്ക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. അർഹതപ്പെട്ട അവാർഡ് എന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ