Just In
- 35 min ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 57 min ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 1 hr ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 2 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പിന്നോട്ടില്ല; റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കണ്ണ് മാത്രമല്ല മനസ്സും നിറഞ്ഞു! ക്രെഡിറ്റ് മുഴുവനും അദ്ദേഹത്തിനാണെന്നും നിമിഷ സജയന്! വീഡിയോ കാണാം!
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മധുപാലിന്റെ പുതിയ സിനിമയായ ഒരു കുപ്രസിദ്ധ പയ്യന് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസ്, നിമിഷ സജയന്, നെടുമുടി വേണു, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, അലന്‍സിയര്‍, സുജിത് ശങ്കര്‍, സുധീര്‍ കരമന, ബാലു വര്‍ഗീസ്, ദിലീഷ് പോത്തന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ വൈറലായിരുന്നു.
കാതില്‍ കടുക്കനും കണ്ണുകളില്‍ പ്രണയവുമായി ഒടിയന് മാണിക്കന്! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
സിനിമാജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തില്‍ താനവതരിപ്പിക്കുന്നതെന്ന് നേരത്തെ നിമിഷ സജയന് പറഞ്ഞിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ അഭിനേത്രി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട, മാംഗല്യം തന്തുനാന തുടങ്ങിയ സിനിമകളില്‍ ഈ താരത്തിന്റെ പ്രകടനം എടുത്തുപറയത്തക്കതാണ്. ഹന്ന എലിസബത്തായാണ് ഇത്തവണ താരമെത്തിയത്. മികച്ച പ്രകടനമായിരുന്നു താരത്തിന്റേതെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു. തന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏല്‍പ്പിച്ച മധുപാലിനോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്ന് താരം പറഞ്ഞിരുന്നു. സിനിമ കണ്ടിറങ്ങിയതിന് ശേഷമുള്ള താരത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സൂര്യയോട് നേരിട്ട് ചോദിച്ചു! ജ്യോതികയെ വിവാഹം ചെയ്തത് എന്തിനാ? താരത്തിന്റെ മറുപടി ഇതായിരുന്നു!

കരച്ചിലുമായി നിമിഷ സജയന്
അഭിനയിച്ച സിനിമയുടെ റിലീസ് ദിനത്തില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ തിയേറ്ററുകളിലേക്കെത്താറുണ്ട്. മധുപാലിനും സംഘത്തിനുമൊപ്പമാണ് നിമിഷ സജയനും തിയേറ്ററുകളിലേക്കെത്തിയത്. സിനിമ കഴിഞ്ഞ് ഇറങ്ങി വരുന്ന പ്രേക്ഷകരോട് പ്രതികരണം തിരക്കുന്നതിനിടയിലാണ് അണിയറപ്രവര്‍ത്തകരുമെത്തിയത്. കരച്ചിലുമായാണ് നിമിഷ സജയനെത്തിയത്. തന്റെ കഥാപാത്രത്തെയും ഈ ചിത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷമായിരുന്നു താരത്തിന്. ഏതൊരു അഭിനേതാവും കേള്‍ക്കാനാഗ്രഹിക്കുന്ന തരത്തില്‍ മികച്ച പ്രകടനമെന്നായിരുന്നു താരത്തെക്കുറിച്ച് സിനിമാപ്രേമികളുടെ വിലയിരുത്തല്‍.

മധുപാലിനൊപ്പം സിനിമ കണ്ടു
സംവിധായകനായ മധുപാലിനൊപ്പമാണ് നിമിഷയെത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുമായി അദ്ദേഹമെത്തിയത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇതെന്നും അജയനെന്ന കഥാപാത്രം ടൊവിനോയുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്നും ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ടൊവിനോയും രംഗത്തെത്തിയിരുന്നു.

ക്രഡിറ്റും അദ്ദേഹത്തിന്
തന്റെ കഥാപാത്രം മികച്ചതായി മാറിയിട്ടുണ്ടെങ്കില്‍ അതിനുള്ള സകലമാന ക്രെഡിറ്റും മധുപാലിനാണെന്ന് നിമിഷ പറയുന്നു. വക്കീലായാണ് താരമെത്തിയത്. കോടതിയില്‍ കൊണ്ടുപോയി അവരുടെ സെഷന്‍സ് ഒക്കെ കണ്ടുപഠിച്ചതിന് ശേഷമാണ് താന്‍ കഥാപാത്രമായതെന്ന് താരം പറയുന്നു. അതിനാല്‍ത്തന്നെ കഥാപാത്രത്തെ മികച്ചതാക്കിയതിന് പിന്നിലെ ക്രെഡിറ്റും മധുപാലിനുള്ളതാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

വെല്ലുവിളി നിറഞ്ഞ കഥാപാത്രം
സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ഇത്. വലിയൊരു വെല്ലുവിളിയാണ് താന്‍ ഏറ്റെടുത്തത്. സമൂഹത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അജയനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. അനുഭവസമ്പത്തും വര്‍ഷങ്ങളായി സിനിമയില്‍ തുടരുന്നതുമായി നിരവധി പേരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിമിഷ നേരത്തെ വ്യക്തമാക്കിയിരുന്നു.
വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.