»   » മഞ്ജു വാര്യര്‍ സെക്കന്‍ഡ് മദറിനെപ്പോലെയാണ്, എല്ലാത്തിനും കൂടെ നില്‍ക്കുമെന്ന് നിരഞ്ജന അനൂപ്

മഞ്ജു വാര്യര്‍ സെക്കന്‍ഡ് മദറിനെപ്പോലെയാണ്, എല്ലാത്തിനും കൂടെ നില്‍ക്കുമെന്ന് നിരഞ്ജന അനൂപ്

By: Nihara
Subscribe to Filmibeat Malayalam

അഭിനേത്രി ആവുന്നതിന് മുന്‍പ് തന്നെ സിനിമയുമായി ബന്ധമുണ്ട് നിരഞ്ജന അനൂപിന്. ദേവാസുരം സിനിമയ്ക്ക് കാരണമായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടിയാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നര്‍ത്തകിയാണ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ത്തന്നെ സിനിമാ പ്രവേശനം വൈകിയോയെന്നാണ് പ്രേക്ഷകര്‍ക്ക് ചോദിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിലൂടെയാണ് നിരഞ്ജന സിനിമയിലേക്ക് കടന്നുവന്നത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിമാരായ അമലയ്ക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം അഭിനയിച്ച കെയര്‍ ഓഫ് സൈറാബാനു മികച്ച പ്രതികരണവുമായി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നിരഞ്ജനയ്ക്ക് ഇത് പരീക്ഷാക്കാലം കൂടിയാണ്. പഠനത്തിനിടയില്‍ ആണെങ്കിലും ഇഷ്ടതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ കൂടിയാണ് ഈ അഭിനേത്രി. സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ടാ അത് നടക്കാതെ പോയെന്നും നിരഞ്ജന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മഞ്ജു വാര്യര്‍ കഥ കേട്ടത് വീട്ടില്‍ വെച്ച്

നിരഞ്ജനയുടെ കുടുംബവുമായി മഞ്ജു വാര്യര്‍ക്ക് പ്രത്യേക അടുപ്പമുണ്ട്. ചിത്രത്തിന്റെ കഥ പറയുന്നതിനായി രണ്ട് വര്‍ഷം മുന്‍പ് സംവിധായകനും അണിയറ പ്രവര്‍ത്തകരും വീട്ടില്‍ വന്ന കാര്യമൊക്കെ നിരഞ്ജനയ്ക്ക് ഓര്‍മ്മയുണ്ട്. മഞ്ജുവിനോട് കഥ പറയുന്നതിനിടയില്‍ ആരും തന്നെ മൈന്‍ഡ് ചെയ്തിരുന്നില്ലെന്ന് താരം ഓര്‍ക്കുന്നുണ്ട്.

പൊട്ടന് ലോട്ടറി അടിച്ച പോലെ

മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ ഒരുമിച്ചഭിനയിച്ച ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. അവര്‍ക്കൊപ്പം അഭിനയിച്ച തന്നെക്കുറിച്ചും ആളുകള്‍ നല്ലത് പറഞ്ഞ് കേള്‍ക്കുമ്പോള്‍ തോന്നുന്ന ഫീല്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. പൊട്ടന് ലോട്ടറി അടിച്ച ഫീലാണ്.

മഞ്ജുവാര്യരുമായുള്ള ബന്ധം

നിരഞ്ജനയുടെ അമ്മയുടെ അടുത്ത കൂട്ടുകാരിയാണ് മഞ്ജു വാര്യര്‍. എനിക്ക് സെക്കന്‍ഡ് മദര്‍ എന്നോ പാര്‍ട്ണര്‍ ഇന്‍ ക്രൈം എന്നൊക്കെയോ മേമയെ വിളിക്കാം. അത്രയ്ക്ക് അടുത്ത ബന്ധമാണ് മഞ്ജുവുമായുള്ളതെന്ന് നിരഞ്ജന പറഞ്ഞു.

അഭിനയത്തെക്കുറിച്ച് മഞ്ജു പറഞ്ഞത്

അടുത്ത ബന്ധമാണെങ്കിലും അഭിനയത്തെക്കുറിച്ച് കൂടുതല്‍ അഭിപ്രായമൊന്നും മേമ നടത്തിയിട്ടില്ല. അഭിനയം നന്നായിരുന്നുവെന്നും ക്യൂട്ടായിരുന്നുവെന്നും മാത്രമേ പറഞ്ഞുള്ളൂ.

ഞാനുമായി യാതൊരു ബന്ധവുമില്ല

തന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല അരുന്ധതിയെന്ന കഥാപാത്രത്തിന്. ഒരു കാര്യത്തിന് വേണ്ടി പോരാടുന്ന വളരെ ബോള്‍ഡായിട്ടുള്ള കഥാപാത്രമാണത്. എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുണ്ടെങ്കിലും അത് തുറന്നു പറയാന്‍ ശ്രമിച്ചിട്ടില്ലെന്നും നിരഞ്ജന പറഞ്ഞു.

English summary
Niranjana Anoop is talking about Manju Warrier.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam