»   » സംവൃത തടിച്ചോ മെലിഞ്ഞോ എന്നറിയണ്ടേ.. ദേ നോക്കൂ.. കുഞ്ഞ് വലുതായിട്ടുണ്ട് !!

സംവൃത തടിച്ചോ മെലിഞ്ഞോ എന്നറിയണ്ടേ.. ദേ നോക്കൂ.. കുഞ്ഞ് വലുതായിട്ടുണ്ട് !!

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ നടിമാര്‍ തടിച്ചോ മെലിഞ്ഞോ എന്നൊക്കെ അറിയാന്‍ ഒരു പ്രത്യേക സംഘം പാപ്പരാസികള്‍ നടക്കുന്നുണ്ട്. നസ്‌റിയ നസീം തടിച്ചതും സംവൃത സുനില്‍ തടിച്ചതുമൊക്കെ ഇവര്‍ വാര്‍ത്തയാക്കി. എന്നാല്‍ സംവൃത സുനിലിന്റെ സൗന്ദര്യത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് അതിന് ശേഷം വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലൂടെ ആരാധകര്‍ കണ്ടതാണ്.

കല്യാണം കഴിഞ്ഞാല്‍ തടിക്കുന്നത് സ്വാഭാവികം; ഇവരുടെയൊക്കെ തടി ഇത്ര ചര്‍ച്ചയാക്കേണ്ടതുണ്ടോ..?

ഇപ്പോഴും സംവൃതയ്ക്ക് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. മകനൊപ്പമുള്ള സംവൃതയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഈ ഫോട്ടോയാണ് സംവൃതയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതിന് തെളിവ്. എന്നാല്‍ സംവൃതയുടെ മകന്‍ നന്നായി വളര്‍ന്നു വലുതായിട്ടുണ്ട്.

samvrutha

നടി നിരഞ്ജന അനൂപാണ് സംവൃതയ്‌ക്കൊപ്പമുള്ള ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്. 'അമ്മു ചേച്ചിയുടെ സര്‍പ്രൈസ് വിസിറ്റ്' എന്ന് പറഞ്ഞാണ് നിരഞ്ജന സംവൃതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ലോഹം എന്ന ചിത്രത്തിലൂടെ പരിചിതയാണ് നിരഞ്ജന.

2012 ലാണ് സംവൃത സുനിലിന്റെയും അഖില്‍ ജയരാജിന്റെയും വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 ന് അവര്‍ക്കിടയിലേക്ക് അഗസ്ത്യ അഖില്‍ കടന്നുവന്നു. ഇപ്പോള്‍ മകന് രണ്ടര വയസ്സ് പ്രായമായി. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കൊണ്ട് അപൂര്‍വ്വമായി ഇങ്ങനെ ആരെങ്കിലും ഫോട്ടോ ഷെയര്‍ ചെയ്താലാണ് ആരാധകര്‍ക്ക് നടിയെ കാണാന്‍ സാധിക്കുന്നത്.

English summary
Niranjana Anoop shared the photo with Samvrutha Sunil and her baby

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam