»   » ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനൊപ്പം നിഷാന്‍

ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനൊപ്പം നിഷാന്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഗീതാഞ്ജലിയുടെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. പൊതുവേ പുതുചിത്രങ്ങള്‍ ആദ്യം തന്നെ താരങ്ങളുടെ പട്ടിക പുറത്തുവിടാറുണ്ടെങ്കിലും. പ്രിയദര്‍ശന്‍ ഇക്കാര്യത്തില്‍ രഹസ്യ സ്വഭാവം സൂക്ഷിയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിലെ നായികമാരെക്കുറിച്ചും മറ്റും പല അഭ്യൂഹങ്ങളും വന്നു.

എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന് നായികയില്ലെന്നും തിരക്കേറിയ ഒരു സൈക്യാട്രിസ്റ്റായ ഡോക്ടര്‍ സണ്ണി ജോസഫ് ആയിട്ടാണ് ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നതെന്നും പ്രിയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിത്രീകരണം തുടങ്ങിയതിനാല്‍ത്തന്നെ ഇപ്പോള്‍ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ റിപ്പോര്‍ട്ടുകള്‍ പതിയെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Nishan

ചിത്രത്തില്‍ പുതുമുഖതാരം കീര്‍ത്തി നായികയാവുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ നായികയല്ലതാനും. മണിച്ചിത്രത്താഴിലും ഇതുപോലെയായിരുന്നു കാര്യങ്ങള്‍. സണ്ണി ആര്‍ക്കൊപ്പവും പ്രണയിച്ച് നടക്കുകയോ ആടിപ്പാടുകയോ ചെയ്യുന്നില്ല. കഥാനായികയായ ഗംഗയാണ് നായിക, ഗംഗയുടെ ഭര്‍ത്താവാകട്ടെ നകുലനും. ഗീതാഞ്ജലിയിലും കാര്യങ്ങള്‍ ഏറെക്കുറെ ഇങ്ങെനെയാണ്. കീര്‍ത്തി അവതരിപ്പിക്കുന്ന മനോരോഗിയായ നായികയുടെ നായകനായി എത്തുന്നത് നിഷാനാണ്.

ആദ്യ ചിത്രമായ ഋതുവിലൂടെതന്നെ മികച്ച നടനെന്ന പേരെടുത്തെങ്കിലും തുടര്‍ച്ചയായ ഹിറ്റുകള്‍ നിഷാന് അവകാശപ്പെടാനില്ല. ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലായിരുന്നു ഏറെക്കാലത്തിന് ശേഷം നിഷാന്‍ മികച്ച വേഷം അവതരിപ്പിച്ചത്. നല്ല കഥാപാത്രങ്ങള്‍ക്കായി നിഷാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പൂര്‍ത്തീകരണമാണ് ഗീതാഞ്ജലിയിലെ വേഷം. പ്രിയദര്‍ശനെപ്പോലെയൊരു സംവിധായകന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം ഒട്ടും മോശമല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് നിഷാന് അവസരം ലഭിച്ചിരിക്കുന്നത്.

പ്രിയദര്‍ശന്‍ ഫോണില്‍ വിളിച്ചാണ് താന്‍ ഗീതാഞ്ജലിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടതെന്നും ഇത്തരമൊരു അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും നിഷാന്‍ പറയുന്നു.

English summary
Actor Nishan gets a call from the ace director Priydarshan asking him to play a prominent role in his next film, Geethanjali
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam