twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോക്കറിന് ശേഷം മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നത് നന്നായെന്ന് നിഷാന്ത് സാഗര്‍! കാരണം ഇതാണ്!

    |

    വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാക്കളിലൊരാളാണ് നിഷാന്ത് സാഗര്‍. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടിയത്. ഏഴുനിലപ്പന്തല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. നിഷാന്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ജോക്കര്‍. 2000 ല്‍ തിയേറ്ററുകളിലേക്കെത്തിയ ജോക്കര്‍ സംവിധാനം ചെയ്തത് ലോഹിതദാസാണ്. ദിലീപിനും മന്യയ്ക്കുമൊപ്പം മികച്ച പ്രകടനമായിരുന്നു നിഷാന്ത് സാഗറും പുറത്തെടുത്തത്.

    വില്ലത്തരത്തില്‍ നിന്നും നന്മയുള്ളവനായി മാറുന്ന സുധീര്‍ മിശ്രയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചതും. സര്‍ക്കസ് കൂടാരത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞ ജോക്കറിലെ രംഗങ്ങളും ഗാനങ്ങളുമെല്ലാം ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോഹിതദാസിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം എത്ര വിലപ്പെട്ടതായിരുന്നുവെന്ന് അന്ന് തനിക്ക് തിരിച്ചറിയാനായിരുന്നില്ലെന്ന് താരം പറയുന്നു. ഈ ചിത്രത്തിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    ലോഹിസാറിനെ വിളിച്ചു

    ലോഹിസാറിനെ വിളിച്ചു

    ദേവദാസി എന്ന ചിത്രത്തിലൂടെയായിരുന്നു തന്‍റെ അരങ്ങേറ്റമെന്ന് നിഷാന്ത് സാഗര്‍ പറയുന്നു. ഈ ചിത്രത്തിന്‍റെ പോസ്റ്റര്‍ കണ്ടതിന് ശേഷം ലോഹി സാര്‍ തന്നെ അന്വേഷിച്ചിരുന്നതായി നിഷാന്ത് അറിഞ്ഞിരുന്നു. അങ്ങനെയാണ് നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചത്. ദേവദാസിയില്‍ അഭിനയിച്ച ആളാണ്, സാറിനെ കാണാന്‍ വരട്ടെയെന്ന് ചോദിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമായാണ് അദ്ദേഹം സുധീര്‍ മിശ്രയെ തനിക്ക് നല്‍കിയതെന്ന് താരം പറയുന്നു.

    എത്ര വിലപ്പെട്ടതായിരുന്നു

    എത്ര വിലപ്പെട്ടതായിരുന്നു

    ലോഹിതദാസിനെപ്പോലൊരു സംവിധായകന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പ്രാധാന്യമൊന്നും അന്നത്ര മനസ്സിലായിരുന്നില്ല. പിന്നീടൊരിക്കല്‍ തിരിഞ്ഞുനോക്കിയപ്പോഴായിരുന്നു എത്ര ഭാഗ്യമായിരുന്നു അതെന്ന് മനസ്സിലാക്കിയത്. കുറേ സിനിമ ചെയ്യണമെന്നല്ലാതെ വേറെ ചിന്തകളൊന്നും അന്നുണ്ടായിരുന്നില്ല. വലിയ തിരക്കഥാകൃത്തും സംവിധായകനുമാണ് അദ്ദേഹമെന്നും അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എത്ര വലിയ സ്കൂളിലാണ് താന്‍ പഠിച്ചിറങ്ങിയതെന്ന് വ്യക്തമായി അറിയാമെന്നും താരം പറയുന്നു.

    ജോക്കര്‍ അനുഭവങ്ങള്‍

    ജോക്കര്‍ അനുഭവങ്ങള്‍

    ബാലകൃഷ്ണന്‍ ചേട്ടനും മാമുക്കയും ദിലീപേട്ടനും ബിന്ദു ചേച്ചിയുമൊക്കെയായി നിരവധി സീനിയര്‍ താരങ്ങളായിരുന്നു ജോക്കറിലുണ്ടായിരുന്നത്. നിഷാന്തിന്‍റെ മിക്ക സീനുകളും ഇവര്‍ക്കൊപ്പമായിരുന്നു. സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ളവരെ നേരില്‍ കാണാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ വല്ലാത്ത എക്സൈറ്റ്മെന്‍റായിരുന്നു. ഇടക്ക് കൂടുതല്‍ ടേക്ക് പോയിരുന്നു. അന്ന് സാറിന്‍റെ കൈയ്യില്‍ നിന്നും വഴക്കും ലഭിച്ചിരുന്നു.

    Recommended Video

    സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
    ക്ലൈമാക്സിനെക്കുറിച്ച്

    ക്ലൈമാക്സിനെക്കുറിച്ച്

    ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സര്‍ക്കസിലെ കാര്യങ്ങളെക്കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനും അദ്ദേഹം പറഞ്ഞിരുന്നു. അഭ്യാസങ്ങള്‍ പഠിപ്പിച്ച് തരാനായി ഒരാളേയും നിര്‍ത്തിയിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത് നിന്നായിരുന്നു സര്‍ക്കസുകാരന്‍രെ ശരീരഭാഷയെക്കുറിട്ട് മനസ്സിലാക്കിയത്. ലോഹി സാര്‍ വളരെ വ്യക്തമായാണ് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് തന്നത്. സര്‍ക്കസുകാരുടെ കൂടാരത്തില്‍ ഷോ ഇല്ലാത്ത സമയത്തായിരുന്നു ഷൂട്ടിംഗ്.

    പിന്നീട് സംഭവിച്ചത്

    പിന്നീട് സംഭവിച്ചത്

    ജോക്കര്‍ മികച്ച വിജയമായിരുന്നുവെങ്കിലും പിന്നീട് തനിക്ക് നല്ല അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും നിഷാന്ത് പറയുന്നു. അതിനായി താന്‍ അധികം പരിശ്രമിച്ചിട്ടുണ്ടായിരുന്നില്ല. വന്ന അവസരങ്ങള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കുറേ സിനിമകള്‍ ചെയ്ത് കയറിപ്പോവാതിരുന്നത് നന്നായെന്നാണ് ഇപ്പോള്‍ തോന്നുന്നത്. കുറേക്കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ അനുഭവിക്കേണ്ട കഷ്ടപ്പാടുകളും പ്രശ്നങ്ങളും അനുഭവങ്ങളുമൊന്നും ലഭിക്കില്ലായിരുന്നുവല്ലോയെന്നും നിഷാന്ത് ചോദിക്കുന്നു.

    English summary
    Nishanth Sagar about his acting career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X