നീലരാവിലായ് വിരിഞ്ഞ പൂവേ...; നിത്യഹരിത നായകനിലെ പ്രണയഗാനം പുറത്ത്! കാണൂ

By Prashant V R

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് നിത്യഹരിത നായകന്‍. ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. എആര്‍ ബിനുരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

'നീലരാവിലായ് വിരിഞ്ഞ പൂവേ' എന്നു തുടങ്ങുന്ന മനോഹര പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. എം.ജി ശ്രീകുമാറും സുജാതയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കലികയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ഈണം നല്‍കിയിരിക്കുന്നത്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്നറായിട്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.

nithya haritha nayakan,

നാല് പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി എത്തുന്നത്. ജയശ്രീ ശിവദാസ്,ശിവകാമി,രവീണ രവി.അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ്,ബിജു കുട്ടന്‍,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ, സാജു നവോദയ,എകെ സാജന്‍,ബേസില്‍ ജോസഫ്,മഞ്ജു പിളള,അഞ്ജു അരവിന്ദ് ,ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 16നാണ് നിത്യഹരിത നായകന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X