»   » തെന്നിന്ത്യയിലെ ആ ഭാഗ്യനടി നിത്യ മേനോന്‍ ആയിരുന്നു! നിത്യയെ തേടി എത്തിയ ഭാഗ്യം എന്താണെന്ന് അറിയണോ?

തെന്നിന്ത്യയിലെ ആ ഭാഗ്യനടി നിത്യ മേനോന്‍ ആയിരുന്നു! നിത്യയെ തേടി എത്തിയ ഭാഗ്യം എന്താണെന്ന് അറിയണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നിത്യ മേനോന്‍ നായികയായി അഭിനയിക്കാന്‍ പോവുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും അണിയറയില്‍ ഉണ്ടാവുമെന്നാണ് പറയുന്നത്.

പൊരുതി മരിക്കാന്‍ മമ്മൂട്ടിയ്ക്ക് മടിയില്ല! ഇത് ആദ്യത്തെ സംഭവമല്ലല്ലോ, ഇത്തവണ മമ്മൂക്ക തകര്‍ക്കും..

പ്രാണ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരാണ് ഒന്നിക്കുന്നത്. ബഹുഭാഷ ചിത്രമായിട്ടാണ് പ്രാണ നിര്‍മ്മിക്കുന്നത്. മാത്രമല്ല പ്രേക്ഷകര്‍ക്ക് വലിയൊരു ദൃശ്യ വിസ്മയമായി മാറുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്.

പ്രാണ

വി കെ പ്രകാശ് സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയാണ് പ്രാണ. ച്ിത്രീകരണം ആരംഭിച്ച സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

പ്രമുഖര്‍ ഒന്നിക്കുന്നു

ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ പ്രശ്‌സതരായ പലരും ഒന്നിക്കാന്‍ പോവുകയാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരാണ് പ്രാണയ്ക്ക് വേണ്ടി ഒന്നിക്കുന്നത്.

നിത്യ മേനോന്‍ നായിക

സിനിമയില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് നിത്യ മേനോനാണ്. ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമം ശീറാം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സംഗീതം ഇവരാണ്

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദനിയന്ത്രണം നടത്തുന്നത്. ഒപ്പം പ്രശസ്ത ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം നടത്താന്‍ പോവുന്നത്.

ഡിങ്ക് സൗണ്ട് ഫോര്‍മാറ്റ്


സംഗീതത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഡിങ്ക് സൗണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ പോവുകയാണ്. അതും സിനിമയെ വ്യത്യസ്ത തലത്തിലേക്കാണ് ഉയര്‍ത്തുന്നത്.

ബഹുഭാഷ ചിത്രം

പ്രാണ ഒരു വിസ്മയമായി മാറുമെന്നതില്‍ സംശയമില്ല. അതിനാല്‍ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ പലഭാഷകളിലുമായി ഒരേ സമയത്ത് തന്നെയാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്.

സിനിമയുടെ ഇതിവൃത്തം

തെന്നിന്ത്യയിലെ ഒരു കുന്നില്‍ ചെരുവില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി വരാന്‍ പോവുന്നത്. പ്രാണ ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Nithya Menen's upcoming movie Praana could be the first sync surround sound in Indian cinema. The movie directed by VK Prakash has a stellar crew including Oscar winning sound designer Resul Pookutty and acclaimed cinematographer PC Sreeram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam