»   » നിത്യ മേനോന് മലയാളത്തിനെക്കാളും പ്രിയപ്പെട്ടത് കന്നഡയാണ്, പിന്നിലൊരു കാരണമുണ്ട്! തുറന്ന് പറഞ്ഞ് നടി

നിത്യ മേനോന് മലയാളത്തിനെക്കാളും പ്രിയപ്പെട്ടത് കന്നഡയാണ്, പിന്നിലൊരു കാരണമുണ്ട്! തുറന്ന് പറഞ്ഞ് നടി

Posted By:
Subscribe to Filmibeat Malayalam

നടി നിത്യ മേനോന്‍ മലയാളി കുടുംബത്തിലാണ് ജനിച്ചത്. എന്നാല്‍ സിനിമയിലെത്തിയതിന് ശേഷം തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ് നടി. ഇടക്കാലത്ത് മലയാള സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നെങ്കിലും തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു. വിജയ് നായകനായെത്തിയ മെര്‍സല്‍ ആയിരുന്നു നിത്യയുടെ അവസാന സിനിമ.

മാസിന് പിന്നാലെ മരണ മാസാണോ? പുതുവര്‍ഷ സമ്മാനം മമ്മൂക്കയുടെ വക, അബ്രഹം സന്തതികളുമായി വരുന്നു!!

വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് നടി. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രമാണ് നിത്യയുടെ പുതിയ സിനിമ. സിനിമയുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഇന്നത്തെ സമൂഹത്തില്‍ ഭയമില്ലാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്കായിരിക്കും പോവുകയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

നിത്യയുടെ പുതിയ സിനിമ

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയാണ് നിത്യ മേനോന്‍ നായികയാവുന്ന ഏറ്റവും പുതിയ സിനിമ. നാല് ഭാഷകളിലായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ സിനിമയൂടെ ചിത്രീകരണത്തെ കുറിച്ചും മറ്റും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

പ്രാണയുടെ ചിത്രീകരണം

വിചാരിക്കുന്നത് പോലെ ഈസിയായിരുന്നില്ല പ്രാണയുടെ ചിത്രീകരണമെന്നാണ് നടി പറയുന്നത്. രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമ തന്നെ ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്. അന്നേരം നാല് ഭാഷകളിലൊരുക്കുന്ന സിനിമയുടെ കാര്യം എന്താവുമെന്നാണ് നിത്യ ചോദിക്കുന്നത്. അതില്‍ സന്തോഷമുള്ള കാര്യം ആ നാല് ഭാഷയും തനിക്ക് അറിയാവുന്നത് ആയിരുന്നതാണെന്നുമാണ് നടി പറയുന്നത്.

കന്നഡയാണ് നല്ലത്

ബാഗ്ലൂരില്‍ തമാസിക്കുന്നതിനാല്‍ കന്നഡ സംസാരിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം. തനിക്ക് നന്നായി സംസാരിക്കാന്‍ കഴിയുന്നതും കന്നഡയില്‍ തന്നെയാണെന്നാണ് നിത്യ പറയുന്നത്. തെലുങ്കുവും മലയാളവും എളുപ്പമാണ്. മലയാളത്തിലാണ് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്. എന്നാല്‍ ഹിന്ദിയായിരുന്നു തനിക്ക് കടുത്ത വെല്ലുവിളി തന്നിരുന്നതൊണ് നിത്യ പറയുന്നത്.

ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍


ഇന്നത്തെ സമൂഹത്തില്‍ ഭയമില്ലാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്കായിരിക്കും പോവുകയെന്നും നടി പറഞ്ഞിരിക്കുകയാണ്. എന്ന് വിചാരിച്ച് എല്ലാ വൃത്തികേടുകളും എഴുതരുതെന്നും നടി പറയുന്നു.

പ്രാണ

വി കെ പ്രകാശ് സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയാണ് പ്രാണ. നിത്യ മേനോന്‍ നായികയായി അഭിനയിക്കുന്ന സിനിമയില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരും ഒന്നിക്കുണ്ട്.

ബഹുഭാഷ ചിത്രം


ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പ്രാണ അടുത്തൊരു വിസ്മയ ചിത്രമായിട്ടാണ് നിര്‍മ്മിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലുമായി ഒരേ സമയത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ റീലിസ് ഇനിയും തീരുമാനിച്ചിട്ടില്ല.

English summary
Nithya Menon: People should be free to express their views without feeling threatened

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X