»   » 22ഫീമെയില്‍ കോട്ടയം; റിമക്ക് പകരം നിത്യാമേനോന്‍

22ഫീമെയില്‍ കോട്ടയം; റിമക്ക് പകരം നിത്യാമേനോന്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാളത്തിലെ ലക്ഷണമൊത്ത ന്യൂ ജനറേഷന്‍ സിനിമയായി വിശേഷിക്കപ്പെടുന്ന 22 ഫീമെയില്‍ കോട്ടയം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും. നിത്യാമേനോനാണ് തെലുങ്കില്‍ നായികയായി വേഷമിടുന്നത്. മലയാളത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ റിമ കല്ലിങ്കലായിരുന്നു നായികാവേഷത്തില്‍.

രാജ്കുമാറാണ് ചിത്രം ഇരുഭാഷകളിലും സംവിധാനം ചെയ്യുന്നത്. രാജ്കുമാറിന്റെ ഭാര്യ ശ്രീപ്രിയയാണ് തമിഴിലും തെലുങ്കിലും സംവിധായകയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ നായകന്‍ ആരായിരിക്കും എ്ന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല എന്നാണ് അറിയുന്നത്. മലയാളത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകവേഷത്തില്‍.

NITHYAMENON

പൊടി വില്ലന്‍ കഥാപാത്രമായി മലയാളം 22ഫീമെയില്‍ കോട്ടയത്തില്‍ പ്രത്യക്ഷപ്പെട്ട പ്രതാപ് പോത്തന്‍ തന്നെയായിരിക്കും തമിഴ് തെലുങ്ക് വേഷങ്ങളും കൈകാര്യം ചെയ്യുക. മികച്ച അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ചിത്രത്തില്‍ പ്രതാപ് പോത്തന്റേത്.

തമിഴ് പേരിലായിരിക്കും കോട്ടയംകാരി പെണ്‍കുട്ടി അന്നാട്ടിലെത്തുക. ഇംഗ്ലീഷ് പേരുള്ള ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ടാക്‌സ് കൂടുതല്‍ വേണ്ടിവരും എന്നതിനാലാണ് ഇത്. 22ഫീമെയില്‍ കോട്ടയത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ റിമയ്ക്ക് പകരം നിത്യയെത്തുമ്പോള്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

22 ഫീമെയില്‍ കോട്ടയം വമ്പന്‍ ഹിറ്റായത് റിമയുടെ സിനിമാ കരിയര്‍ മാത്രമല്ല ജീവിതം തന്നെയാണ് മാറ്റിമറിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ആഷിക് അബുവുമായി പ്രണയത്തിലാണ് റിമയിപ്പോളെന്നാണ് സിനിമാലോകത്തു നിന്നുള്ള വാര്‍ത്തകള്‍.

English summary
Nithya Menon will paly the lead role in Telugu-Tamil remake of 22 Female Kottayam,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam