»   » വിവാഹം കഴിഞ്ഞ നടനുമായി ബന്ധം; നിത്യ മേനോന്‍ പ്രതികരിയ്ക്കുന്നു

വിവാഹം കഴിഞ്ഞ നടനുമായി ബന്ധം; നിത്യ മേനോന്‍ പ്രതികരിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ പ്രണയ ഗോസിപ്പുകള്‍ പ്രശസ്തിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ മിക്കവരും അതിനോട് പ്രതികരിക്കാന്‍ നില്‍ക്കാറില്ല. എന്നാല്‍ മറ്റൊരാളുടെ ജീവിതം വച്ചുള്ള പാപ്പരാസിക്കഥകള്‍ താരങ്ങള്‍ അംഗീകരിച്ചു തരും എന്ന് കരുതണ്ട. വിവാഹം കഴിഞ്ഞ ഒരു നടനുമായി തന്റെ പേര് ചേര്‍ത്തുവച്ചുള്ള ഗോസിപ്പിനോട് നിത്യ മേനോന്‍ പ്രതികരിക്കുന്നു.

നിത്യ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതോ?

കന്നട സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപുമായി നിത്യ മേനോന്‍ പ്രണയത്തിലാണെന്നും, കിച്ച സുദീപിന്റെ വിവാഹ മോചനത്തിന് കാരണം നിത്യ മേനോന്‍ ആണെന്നും ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത്തരം കിംവദന്തികള്‍ തന്നില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് നിത്യ മേനോന്‍ പറയുന്നു. തുടര്‍ന്ന് വായിക്കാം

പ്രണയ ഗോസിപ്പുകള്‍ പരന്നത് ഇപ്രകാരം

മുടിഞ്ചാ ഇവനെ പിടി എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷം കിച്ച സുദീപും നിത്യ മേനോനും പ്രണയത്തിലായി എന്നായിരുന്നു വാര്‍ത്തകള്‍. നിത്യ മേനോനുമായുള്ള ബന്ധം കാരണമാണ് സുദീപ് വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്

ഗോസിപ്പികളോട് പ്രതികരിക്കണം എന്ന് തോന്നാറില്ല

ഓരോ സിനിമ ചെയ്യുന്ന സമയങ്ങളിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഗോസിപ്പുകളോട് പ്രതികരിക്കണം എന്ന് തോന്നാറില്ല

ഇത് അതിര് കടന്നതുകൊണ്ട് പ്രതികരിക്കുന്നു

എന്നാല്‍ ഇപ്പോള്‍, വിവാഹിതനായ ഒരു നടനുമായി തന്റെ പേര് ചേര്‍ത്ത് പ്രണയ ഗോസിപ്പുകള്‍ പ്രചരിപ്പിയ്ക്കുന്നത് തീര്‍ത്തും തെറ്റാണ്. ഇത്തരം കഥകള്‍ എന്നെ അസ്വസ്ഥയാക്കുന്നു. മറ്റൊരാളടെ കുടുബ ജീവിതത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് ബുദ്ധിമുട്ടാണ്

അപ്പോള്‍ നിത്യ മേനോന്റെ വിവാഹം എപ്പോഴാണ്

വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിയ്ക്കുന്നത് എന്തിനാണെന്നാണ് നിത്യ മേനോന്‍ ചോദിക്കുന്നത്.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nithya Menon reacts to Dating with Kannada actor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam