»   » മലയാളത്തെ മറന്നോ..എന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ നിത്യയെത്തി, സിനിമയിലല്ല....

മലയാളത്തെ മറന്നോ..എന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ നിത്യയെത്തി, സിനിമയിലല്ല....

By: Pratheeksha
Subscribe to Filmibeat Malayalam

നടി നിത്യാമേനോനെ കാണാനേയില്ലല്ലോ എന്ന പരാതിയായിരുന്നു പല മലയാളി പ്രേക്ഷകര്‍ക്കും. മലയാള സിനിമയില്‍ നിന്ന് കുറച്ചു കാലമായി വിട്ടു നില്‍ക്കുന്ന നടി  സോഷ്യല്‍ മീഡിയയിലും വല്ലപ്പോഴും മാത്രമാണ് തന്റെ സാന്നിദ്യമറിയിച്ചിരുന്നത്.

ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാവുകയാണ് നിത്യ. വിക്രം നായകനായ ഇരുമുഖനിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജിലും നിത്യ ഒരു പ്രധാന വേഷം ചെയ്തിരുന്നു..പ്രേക്ഷകരുടെ ആകാംഷയ്ക്കു വിരാമമിട്ട് ഒടുവില്‍
നിത്യയെത്തി..

100 ഡേയ്‌സ് ഓഫ് ലൗവ്

2015 ല്‍ പുറത്തിറങ്ങിയ 100 ഡേയ്‌സ് ഓഫ് ലൗവ് ആണ് നടി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ദുല്‍ഖര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രം തരക്കേടില്ലാത്ത ബോക്്സ് ഓഫീസ് വിജയങ്ങള്‍ സമ്മാനിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷം നിത്യ ഒരു മലയാള സിനിമയിലും അഭിനയിച്ചില്ല.

സോഷ്യല്‍ മീഡിയയിലും സജീവമല്ല

സോഷ്യല്‍ മീഡിയയിലും നടി സജീവമല്ലായിരുന്നു. വല്ലപ്പോഴും മാത്രമാണ് നടി എഫ് ബിയിലും മറ്റും തന്റെ സാന്നിദ്യമറിയിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരുന്നത്.

തമിഴിലും തെലുങ്കിലും സജീവമായി

ഒകെ കണ്മണി ,ഇരുമുഖന്‍ എന്നീ ചിത്രങ്ങളിലൂടെ നടി തമിഴ് ഹിറ്റുകളുടെ ഭാഗമായി. മോഹന്‍ ലാല്‍ ചിത്രം ജനതാഗാരേജിലും നിത്യ പ്രധാന വേഷമാണ് ചെയ്തത്.

ബിനാലെയില്‍ നിത്യ

കഴിഞ്ഞ ദിവസം കൊച്ചി മുസിരിസ് ബിനാലെയില്‍ നിത്യ എത്തിയിരുന്നു, പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയ നടി ആദ്യം ചെയ്തത് കുട്ടികള്‍ക്കായി വരക്കാന്‍ വച്ചിരിക്കുന്ന ക്രയോണും പേപ്പറുമെടുത്ത് വരക്കുകയായിരുന്നു.

വരക്കാനറിയില്ല പക്ഷേ

ചിത്രം വരയ്ക്കാനറിയില്ലെങ്കിലും പേപ്പറും ക്രയോണും കിട്ടുമ്പോള്‍ ആരും സ്വയമറിയാതെ കലാകാരനായി മാറുമെന്ന് നിത്യ പറയുന്നു. ആദ്യമായാണ് ബിനാലെക്കെത്തുന്നതെന്നും നിത്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മനസ്സിനെ ആഴത്തിന്‍ സ്വാധീനിക്കുന്ന കലാസൃഷ്ടികള്‍

മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്ന കലാസൃഷ്ടികളാണ് ബിനാലെയില്‍ മുഴുവനെന്നും നടി പറയുന്നു.
ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിക്കുന്ന തനിക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ മറ്റൊരു തലത്തില്‍ ആസ്വദിക്കാനായി എന്നും നിത്യ പറഞ്ഞു.

ബിനാലെയില്‍ നിന്നുളള നിത്യയുളള ഒരു ചിത്രം

ബിനാലെയില്‍ നിന്നുളള നിത്യയുളള ഒരു ചിത്രം

English summary
nitya menon visited kochi biennale

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam