»   » നിവേദ ഇനി നായികയായി മാത്രമെ അഭിനയിക്കൂ

നിവേദ ഇനി നായികയായി മാത്രമെ അഭിനയിക്കൂ

Posted By:
Subscribe to Filmibeat Malayalam

ജയറാം, അക്കു അക്ബര്‍ കൂട്ടുകെട്ടില്‍ പിറന്ന വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെയും ഗോപികയുടെയും പതിനാലു വയസ്സുള്ള മകളായിട്ടായിരുന്നു നിവേദയുടെ അരങ്ങേറ്റം. പിന്നെ പല ചിത്രങ്ങളിലും മകളായും അനുജത്തിയായും സുഹൃത്തായും വേഷമിട്ട നിവേദ ഇപ്പോള്‍ തമിഴലും മലയാളത്തിലുമായി തിരക്കുള്ള നടിമാരിലൊരാളാണ്.

നായികാ പദവിയിലെത്തിയ ശേഷം ഇനി സഹതാരമായി അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തപ്പോഴാണ് നിവേദയ്ക്ക് മോഹന്‍ ലാലും ഇളയ ദളപതി വിജയ് യും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്ന് ക്ഷണം വന്നത്. മോഹന്‍ ലാലിന്റെ മകളായും വിജയ് യുടെ സഹോദരിയുമായാണ് ചിത്രത്തില്‍ നിവേദ അഭിനയിക്കുന്നത്. ലാലേട്ടന്റെ മകളായി അഭിനയിക്കാന്‍ ഒരുഅവസരം കിട്ടിയതുകൊണ്ട് മാത്രമാണ് ജില്ലയില്‍ അഭിനയിച്ചതെന്നും ഇനി ഒരിക്കലും നടിയല്ലാതെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കെല്ലംന്നും നിവേദ തീര്‍ത്തു പറയുന്നു.

നിവേദയുടെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ പരിചയപ്പെട്ടതെങ്കിലും ആദ്യ ചിത്രം ഉത്തരയാണ്. ഇതിലൂടെയാണ് വെറുതെ ഒറു ഭാര്യയില്‍ അവസരം കിട്ടിയത്.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

ജയറാമിന്റെയും ഗോപികയുടെയും പതിനാല് വയസ്സുള്ള മകളുടെ വേഷമായിരുന്നു നിവേദയ്ക്ക് വെറുതെ ഒരു ഭാര്യയില്‍. തുടക്കകാരി എന്ന നിലയില്‍ തന്റെ ഭാഗം ഭംഗിയാക്കാന്‍ നിവേദയ്ക്ക് കഴിഞ്ഞു.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

ചാപ്പാ കുരിശ് എന്ന ചിത്രത്തില്‍ വിനീതിന്റെ കാമുകിയായി അഭിനയിച്ചുകൊണ്ടാണ് നായികാ പദവിയിലേക്കെത്തിയത്.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

നഫീസ എന്ന മുസ്ലീം പെണ്‍കുട്ടിയുടെ വേഷമായിരുന്നു ചാപ്പാ കുരിശില്‍

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

മഹാ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. മോഹന്‍ലാല്‍ അച്ഛനായെത്തുമ്പോള്‍ ഇളയ ദളപതി വിജയ് ചേട്ടനാണ്

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

ജില്ലയുടെ സെറ്റില്‍ കാജളിനൊപ്പം

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

ചിത്രത്തിലെന്നപോലെ സെറ്റിലും മോഹന്‍ലാല്‍ തന്നെ മകളെപ്പോലെയാണ് കാണുന്നതെന്ന് നിവേദ പറയുന്നു.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

വിജയ് പൊതുവെ സൈലന്റാണത്രെ. വളരെ കുറച്ച് മാത്രമെ സംസാരിക്കൂ.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

തമിഴില്‍ അഭിനയിച്ചിട്ടുള്ള പൊരാളി എന്ന ചിത്രം കണ്ടാണ് സംവിധായകന്‍ വിളിച്ചത്. സഹനടിയായി അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും കഥ കേട്ടപ്പോള്‍ താത്പര്യം തോന്നിയാണ് ഏറ്റെടുത്തത്-നിവേദ പറയുന്നു.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

നടിയായി അഭിനയിക്കാന്‍ തുടങ്ങിയിട്ട് സഹനടിയായി വേഷമിട്ടാല്‍ അവസരം നഷ്ടപ്പെടും. അതുകൊണ്ട് തന്നെ താന്‍ അനുജത്തിയുടെ വേഷത്തിലെത്തുന്ന ഒടുവിലത്തെ ചിത്രമായിരിക്കും ജില്ല. നായികയായി മാത്രമെ വേഷമിടൂ.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

ഇപ്പോള്‍ ജയി യുടെ നായികയായി അഭിനയിക്കുന്ന ചിത്രമാണ് നവീന സരസ്വതി ശപഥ

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

നവീന സരസ്വതി ശപഥത്തില്‍ ഒരു പാട്ടുകാരിയായാണ് അഭിനയിക്കുന്നത്. ജീവിതത്തില്‍ ഒരു പാട്ടുകാരിയാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ താളമിട്ട് പാടാനറിയില്ല. എങ്കിലും പാടും. വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ പാട്ടാണ് ഇഷ്ടം

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

സ്വാതിയും ജയ് യുമാണ് അടുത്ത സുഹൃത്തുക്കള്‍. പോരാളി എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുമായി കൂട്ട് തുടങ്ങി.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

സിനിമയില്‍ നിന്ന് വിട്ടുനിന്നാല്‍ അവസരങ്ങള്‍ നഷ്ടമാകുമെന്നറിയാവുന്നതുകൊണ്ട് സിനിമയും പഠനവും ഒരുമിച്ച് കൊണ്ടു പോകാനാണ് താത്പര്യം. ഇപ്പോള്‍ ആര്‍ക്കിടെക്കിറ്റിന് പഠിക്കുകയാണ്.

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള സകൂള്‍ ഗ്രൂപ്പ് ഫോട്ടോ

'ഇനി നായികയായിട്ട് മാത്രമെ അഭിനയിക്കൂ'

അടുത്ത ചിത്രം തെലുങ്കിലാണ്. അതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. താമസിയാതെ അത് പ്രതീക്ഷിക്കാം. നിവേദ പറയുന്നു

English summary
Actress Niveda said she is not interest to do character roles in film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam