TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്നും നസ്രിയ പിന്മാറി
ഫഹദ് ഫാസില്‍ നായകനാകുന്ന മണിരത്നം എന്ന ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് ഫഹദിന്റെ പ്രതിശ്രുതവധുവായ നസ്രിയ നസീമിനെ ആയിരുന്നു. ഇവരുടെ വിവാഹനിശ്ചയത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും നസ്രിയ പിന്മാറി. വിവാഹംനിശ്ചയിച്ച സ്ഥിതിയ്ക്ക് വീണ്ടും ഒന്നിച്ച് അഭിനയിക്കേണ്ടെന്ന തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മാത്രമല്ല ഓഗസ്റ്റില്‍ വിവാഹം നടക്കാനിരിക്കേ കൂടുതല്‍ പ്രൊജക്ടുകള്‍ നസ്രിയ ഏറ്റെടുക്കുന്നില്ലെന്നും കേള്‍ക്കുന്നു.
എന്തായാലും നസ്രിയ പോയതോടെ പുതിയ നായികയ്ക്കായി തിരച്ചില്‍ തുടങ്ങിയ അണിയറക്കാര്‍ കണ്ടെത്തിയിരിക്കുന്നത് നിവേദ തോമസിനെയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നിവേദ അഭിനയിക്കും.

അനില്‍ നാരായണനും അജിത്ത് സി ലോകേഷും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് തയ്യാറാക്കുന്നത്. നായകനും നായികയും മൂന്നാറില്‍ നിന്നും മറയൂരിലേയ്ക്ക് നടത്തുന്ന യാത്രക്കിടെയുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം. നീന് ഡുചുന്ഹ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
പിന്നീട് ചാപ്പാ കുരിശ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ ജോഡിയായി എത്തിയ നിവേദ പ്രണയം, തട്ടത്തിന് മറയത്ത്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയാളത്തിലും തമിഴിലുമായി ഇതുവരെ പത്തോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് നിവേദ. 2003ല്‍ ഉത്തര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിവേദ പിന്നീട് ജയറാം നായകനായ വെറുതേയൊരു ഭാര്യയെന്ന ചിത്രത്തില്‍ ജയറാമിന്റെ മകളുടെവേഷം ചെയ്ത് ശ്രദ്ധനേടി.