»   » നിവേദയുടെ വാക്കും...

നിവേദയുടെ വാക്കും...

Posted By:
Subscribe to Filmibeat Malayalam
Romans
'വെറുതെ ഒരു ഭാര്യ'യില്‍ ജയറാമിന്റേയും ഗോപികയുടേയും മകളായി അരങ്ങേറ്റം കുറിച്ച നിവേദ ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയപാടവം തെളിയിച്ചു. പരസ്പരം അകന്നു കഴിയുന്ന മാതാപിതാക്കള്‍ക്കിടയില്‍ കഴിയുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ മാനസികാവസ്ഥ നിവേദ ഭംഗിയായി അവതരിപ്പിച്ചു.

തുടര്‍ന്ന് ചാപ്പാക്കുരിശില്‍ നഫീസയെന്നൊരു കഥാപാത്രത്തേയും നിവേദ അവതരിപ്പിച്ചു. പ്രണയം എന്ന ചിത്രത്തിലും നിവേദയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണെന്നും അതിനാല്‍ ഒരു വര്‍ഷത്തേയ്്ക്ക് സിനിമയിലേയ്ക്കില്ലെന്നുമായിരുന്നു നിവേദയുടെ നിലപാട്. ഇക്കാര്യം പല അഭിമുഖങ്ങളിലും താരം ആവര്‍ത്തിച്ചു.

ചെന്നൈ മൗണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ നടി തന്നെ തേടി നല്ല സ്‌ക്രിപ്റ്റുകള്‍ എത്തുന്നുണ്ടെന്നും എന്നാല്‍ ഒരു വര്‍ഷത്തേയ്ക്ക് സിനിമയേ വേണ്ടെന്ന് വച്ചിരിക്കുകയാണെന്നും പറഞ്ഞിരുന്നു. പഠനം താന്‍ വളരെ ആസ്വദിക്കുന്നുവെന്നും ഒരു കൊല്ലം പഠനത്തിനായി നീക്കി വയ്ക്കാനാണ് തീരുമാനമെന്നും നിവേദ പറഞ്ഞു.

എന്നാല്‍ നടിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തു വന്ന വാര്‍ത്ത മറ്റൊന്നാണ്. കുഞ്ചാക്കോ ബോബനൊപ്പം റോമന്‍സ് എന്ന ചിത്രത്തിലേയ്ക്ക് കരാര്‍ ഒപ്പിട്ടിരിക്കുകയാണ് താരം. ഇതെ കുറിച്ച് ചോദിച്ചവരോട് നല്ല ഓഫറാണ് അതുകൊണ്ടു വിട്ടുകളഞ്ഞില്ലെന്നായിരുന്നത്രേ താരത്തിന്റെ മറുപടി.

English summary
Niveda Thomas to act in Romans along with Kunchacko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam