»   » അനുപമ തെലുങ്ക് പറഞ്ഞാല്‍ മാത്രമേ നിങ്ങള്‍ കേള്‍ക്കൂ, പച്ച വെള്ളം പോലെ തെലുങ്ക് പറഞ്ഞ് നിവേദയും

അനുപമ തെലുങ്ക് പറഞ്ഞാല്‍ മാത്രമേ നിങ്ങള്‍ കേള്‍ക്കൂ, പച്ച വെള്ളം പോലെ തെലുങ്ക് പറഞ്ഞ് നിവേദയും

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവ നായികമാരെല്ലാം ഇപ്പോള്‍ തമിഴും കടന്ന് തെലുങ്ക് സിനിമാ ലോകത്ത് എത്തിയിരിയ്ക്കുകയാണ്. പ്രേമത്തിലൂടെ വന്ന മേരിയും മലരും സെലിനുമെല്ലാം തെലുങ്ക് ദേശത്ത് ആരാധകരെ നേടിക്കഴിഞ്ഞു. മഡോണ ഒഴികെ അനുപമ പരമേശ്വരനും സായി പല്ലവിയും നല്ല അസ്സലായി തെലുങ്ക് സംസാരിയ്ക്കും.

സൃന്ദയോട് ഈഗോ പ്രശ്‌നങ്ങളും മിണ്ടാതിരിക്കലും വഴക്കും അടിപിടിയും ഉണ്ടായോ.. മിയ പറയുന്നു

സിനിമയുടെ ഓഡിയോ ലോഞ്ചിന് തെലുങ്ക് പ്രസംഗം നടത്തി അനുപമ തെലുങ്കരെ മാത്രമല്ല, മലയാളികളെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ നല്ല പച്ച വെള്ളം പോലെ തെലുങ്ക് പറഞ്ഞ് നിവേദ തോമസും ഞെട്ടിയ്ക്കുന്നു.

 niveda

തെലുങ്കിലെ മികച്ച നവാഗത നടിയ്ക്കുള്ള സൈമ പുരസ്‌കാരം സ്വീകരിച്ചാണ് നിവേദയുടെ തെലുങ്ക് സംസാരം. ജെന്റില്‍മാന്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നല്ല ഒഴുക്കോടെ, അസ്സല്‍ ഒരു തെലുങ്ക് ദേശക്കാരിയായിട്ടാണ് നിവേദ സംസാരിച്ചത്.

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ചുകൊണ്ട് സിനിമാ ലോകത്ത് എത്തിയ നിവേദ തോമസ് തമിഴില്‍ പയറ്റി തെളിഞ്ഞ ശേഷമാണ് തെലുങ്കിലേക്ക് കടന്നത്. ഇപ്പോള്‍ കൈ നിറയെ തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലാണ് താരം. ജെന്റില്‍മാനെ കൂടാതെ നിനു കോരി, ജയ് ലവ കുസ എന്നീ തെലുങ്ക് ചിത്രങ്ങളും നിവേദ ചെയ്തു. ജൂലി ലവര്‍ ഓഫ് ഇഡിയറ്റ് ആണ് പുതിയ സിനിമ.

English summary
Niveditha Thomas Telugu speech
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam