»   » ജയറാമിന്റെ 'മകള്‍' തെലുങ്കില്‍ ബിഗ് ബജറ്റ് ചിത്രത്തില്‍, ജൂനിയര്‍ എന്‍ടിആറിന്റെ നായിക!!

ജയറാമിന്റെ 'മകള്‍' തെലുങ്കില്‍ ബിഗ് ബജറ്റ് ചിത്രത്തില്‍, ജൂനിയര്‍ എന്‍ടിആറിന്റെ നായിക!!

Posted By: Rohini
Subscribe to Filmibeat Malayalam

ജയറാമിന്റെ മകള്‍ എന്ന് കേട്ട് തെറ്റിദ്ധരിയ്ക്കരുത്.. നിവേദ തോമസ് എന്ന നടിയെ മലയാളികള്‍ക്ക് അങ്ങനെയാണ് പരിചയം.. അതെ വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി എത്തിയ നിവേദ തോമസിനെ കുറിച്ചാണ് പറയുന്നത്.

പ്രണയം അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് നിവേദ

തെലുങ്കില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജൂനിയര്‍ എന്‍ ടി ആറിന്റെ നായികയായി നിവേദ തോമസ് എത്തുന്നു. ഈ വാര്‍ത്ത ട്വറ്ററിലൂടെ അറിയിച്ചത് നായകന്‍ ജൂനിയര്‍ എന്‍ ടി ആര്‍ തന്നെയാണ്.

ജയ് ലാവ കുസ

സര്‍ദ്ദാര്‍ ഗബ്ബാര്‍ സിങ് എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കെഎസ് രവീന്ദ്ര ഒരുക്കുന്ന ജയ് ലാവ കുസ എന്ന ചിത്രത്തിലാണ് നിവേദ ജൂനിയര്‍ എന്‍ ടി ആറിനൊപ്പം അഭിനയിക്കുന്നത്. നന്ദകുമാരി കല്യാണ്‍ റാമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സികെ മുരളീധരനാണ്.

തെലുങ്കില്‍ നിവേദ

ഇതിനോടകം തെലുങ്കില്‍ വിജയിച്ച നടി എന്ന പേര് നിവേദ നേടിക്കഴിഞ്ഞു. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് നിവേദ തെലുങ്കിലെത്തിയത്. നാനിയ്‌ക്കൊപ്പം അഭിനയിച്ച ചിത്രം മികച്ച വിജയം നേടി. നിന്നു കോരി എന്ന പുതിയ ചിത്രത്തിലും നിവേദ തെലുങ്കില്‍ കരാറൊപ്പുവച്ചിട്ടുണ്ട്.

തമിഴിലും ഹിറ്റ്

തമിഴില്‍ വിജയം കണ്ടതിന് ശേഷമാണ് നിവേദ തെലുങ്കിലേക്ക് ചുവടുമാറിയത്. പാപനാശത്തില്‍ കമല്‍ ഹസന്റെയും ജില്ലയില്‍ മോഹന്‍ലാലിന്റെയും മകളായി അഭിനയിച്ച നിവേദ നവീന സരസ്വതി ശപതം എന്ന ചിത്രത്തില്‍ ജയ് യുടെ നായികയായും വേഷമിട്ടിരുന്നു.

മലയാളത്തില്‍ ബാലതാരം

എന്നിരുന്നാലും മലയാളത്തില്‍ ബാലതാരമായിട്ടാണ് നിവേദ ഇപ്പോഴും അറിയപ്പെടുന്നത്. വെറുതെ ഒരു ഭാര്യ കൂടാതെ, മധ്യ വേനല്‍, പ്രണയം, തട്ടത്തിന്‍ മറയത്ത്, റോമന്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായിട്ടാണ് ഏറ്റവുമൊടുവില്‍ മലയാളത്തിലെത്തിയത്.

English summary
Nivetha Thomas signs a huge project

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam