»   » ഞങ്ങളുടെ കഥ അല്ല, നിവിന്‍ പോളി അല്‍ത്താഫ് ചിത്രം, 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'

ഞങ്ങളുടെ കഥ അല്ല, നിവിന്‍ പോളി അല്‍ത്താഫ് ചിത്രം, 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിവിന്‍ പോളിയും അല്‍ത്താഫും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മുമ്പ് 'ഞങ്ങളുടെ കഥ' എന്ന് ചിത്രത്തിന് പേര് നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ രപോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also: മോഹന്‍ലാലിന്റെ അമ്മായി അച്ഛന്റെ ആഗ്രഹം, തമിഴിലെ 'തീ' ക്ക് പിന്നില്

ആക്ഷന്‍ ഹീറോയ്ക്ക് ശേഷം

ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'.

നായിക

അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന.

പ്രേമത്തില്‍ നിന്നും

പ്രേമത്തിലെ അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നു.

കോമഡി എന്റര്‍ടെയ്‌നര്‍

കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ഒരു കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ചുകൊണ്ടുള്ള ചിത്രമായിരിക്കുമെന്നും സംവിധായകന്‍ അല്‍ത്താഫ് നേരത്തെ പറഞ്ഞിട്ടുണ്ട്.

English summary
Nivin Paul's next titled Njandukalude nattil oridavela.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam