»   » സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ നിറവില്‍ നിവിന്‍ പോളി കുഞ്ചാക്കോയ്ക്കും നരേനുമൊപ്പം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ നിറവില്‍ നിവിന്‍ പോളി കുഞ്ചാക്കോയ്ക്കും നരേനുമൊപ്പം

Posted By: AkhilaKS
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ യുവനടന്‍ നിവിന്‍ പോളി. ഈ സന്തോഷം നിവിന്‍ പങ്കിടുന്നത് കുഞ്ചാക്കോ ബോബനും നരയനുമൊപ്പമാണ്. ട്രാഫിക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമയിലൂടെ ഈ മൂവര്‍ സംഘം കൈകോര്‍ക്കുകയാണ്.

ഇവര്‍ക്കൊപ്പം ചിത്രത്തില്‍ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത് വിശാഖ സിംഗും പാര്‍വ്വതിയുമാണ്. മലയാളത്തിലും തമിഴിലുമായാണ് രാജേഷ് ഈ പുതിയ ചിത്രം ഒരുക്കുന്നത്. ട്രാഫിക്കിന് ശേഷം ഈ ചിത്രം ചെയ്യാന്‍ രാജേഷ് തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ പുതിയ പ്രോജക്ട് നീണ്ടു പോകുകയായിരുന്നു.

narein-kunchacko-nivin

1980കള്‍ മുതല്‍ 2012 വരെയുള്ള കാലത്തെ ഓര്‍മ്മിക്കുന്ന ഒരു റോഡ് മുവിയാണ് മോട്ടര്‍ സൈക്കിള്‍ ഡയറീസ്. ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കുകെയും ചെയ്യുന്നുണ്ടന്ന് സംവിധായകന്‍ രാജേഷ് പിള്ള പറയുന്നു.

ജയസൂര്യയും കുഞ്ചാക്ക ബോബനും നായകന്മാരാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ രജേഷ് പിള്ള. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

English summary
nivin pauli kunchaco team in rajesh pillai's next,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam