»   » നേരം കഴിഞ്ഞു, പ്രേമവും.. അല്‍ഫോണ്‍സും നിവിനും വീണ്ടുമൊന്നിയ്ക്കുന്നു

നേരം കഴിഞ്ഞു, പ്രേമവും.. അല്‍ഫോണ്‍സും നിവിനും വീണ്ടുമൊന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

നേരം എന്ന ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ - നിവിന്‍ പോളി കൂട്ടുകെട്ട് തമിഴ് - മലയാളം സിനിമാ ലോകത്തിന് സമ്മാനിച്ചത് വ്യത്യസ്തമായൊരു ട്രീറ്റായിരുന്നു. അതിന് ശേഷം പ്രേമം എന്ന ചിത്രം നല്‍കി. മലയാളത്തിലെന്നപോലെ തമിഴിലും പ്രേമം ഹിറ്റായി.

രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ നല്‍കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ്. അവിയല്‍ എന്ന ആന്തോളജി ചിത്രത്തില്‍ എലി എന്ന ഹ്രസ്വ ചിത്രവുമായിട്ടാണ് നിവിനും അല്‍ഫോണ്‍സും എത്തുന്നത്.

നേരം കഴിഞ്ഞു, പ്രേമവും.. അല്‍ഫോണ്‍സും നിവിനും വീണ്ടുമൊന്നിയ്ക്കുന്നു

അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് അവിയല്‍. അല്‍ഫോണ്‍സ് പുത്രനെ കൂടാതെ സമീര്‍ സുല്‍ത്താന്‍, മൊഹിത്ത് മൊഹ്‌റ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് മറ്റ് സംവിധായകര്‍

നേരം കഴിഞ്ഞു, പ്രേമവും.. അല്‍ഫോണ്‍സും നിവിനും വീണ്ടുമൊന്നിയ്ക്കുന്നു

അല്‍ഫോണ്‍സ് പുത്രന്റെ എലി എന്ന ഹ്രസ്വ ചിത്രമാണ് അവിയലില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

നേരം കഴിഞ്ഞു, പ്രേമവും.. അല്‍ഫോണ്‍സും നിവിനും വീണ്ടുമൊന്നിയ്ക്കുന്നു

നിവിന്‍ പോളിയ്‌ക്കൊപ്പം ബോബി സിംഹയും എലിയില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. നേരത്തിന് വേണ്ടിയാണ് നേരത്തെ ഈ മൂവര്‍ സംഘം ഒന്നിച്ചത്.

നേരം കഴിഞ്ഞു, പ്രേമവും.. അല്‍ഫോണ്‍സും നിവിനും വീണ്ടുമൊന്നിയ്ക്കുന്നു

തമിഴിലെ പ്രമുഖ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Nivin Pauly and Alphonse Puthren comes up with Aviyal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam