»   » മിലിയിലെ അന്തര്‍മുഖിക്ക് ശേഷം വീണ്ടും അമല പോള്‍ നിവിന്‍ പോളി ചിത്രത്തില്‍ !!

മിലിയിലെ അന്തര്‍മുഖിക്ക് ശേഷം വീണ്ടും അമല പോള്‍ നിവിന്‍ പോളി ചിത്രത്തില്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിക്ക് ശേഷം നിവിന്‍ പോളിയും അമലാ പോളും അടുത്ത ചിത്രത്തിന് വേണ്ടി ഒരുമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ ഇരവരും ഒരുമിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദേശീയ അവാര്‍ഡ് ജേതാവായ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കളരി പയറ്റിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് കായംകുളം കൊച്ചുണ്ണി. കേരളത്തിലും ശ്രീലങ്കയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി നില്‍ക്കുന്ന താരമാണ് നിവിന്‍ പോളി. തമിഴ് ചിത്രമായ റിച്ചി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ രണ്ടു ചിത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്നത്.

Amala paul, nivin paul

ചിത്രത്തിന് വേണ്ടി നിവിന്‍ പോളി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. സാധാരണക്കാരനായ ഒരു മനുഷ്യന്‍ അപകടകാരിയായി മാറുന്ന സന്ദര്‍ഭത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മിലിയിലെ അന്തര്‍മുഖി കഥാപാത്രത്തിന് ശേഷം നിവിന്‍ പോളിയും അമല പോളും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്.

English summary
Actor Nivin Pauly, who is riding high on the success of his recent releases Om Shanti Oshana and 1983, has been roped into play the lead role in director Rajesh Pillai's forthcoming movie Mili.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam