»   » നിവിന്‍-നസ്റിയ വീണ്ടും;ചിത്രം ഓം ശാന്തി ഓശാന

നിവിന്‍-നസ്റിയ വീണ്ടും;ചിത്രം ഓം ശാന്തി ഓശാന

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: നസ്‌റിയയും നിവിന്‍പോളിയും വെള്ളിത്തിരയില്‍ എത്തിയാല്‍ പ്രേക്ഷകര്‍ക്ക് അദ്ഭുതം പ്രതീക്ഷിക്കാം. വളരെ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തിന് വീണ്ടും ഭാഗ്യജോഡികളെ കിട്ടുന്നത്. നസ്‌റിയയും നിവിന്‍ പോളിയും. ഇവര്‍ തമ്മിലുള്ള അഭിനയത്തിന് ഒരു പ്രത്യേക കെമിസ്ട്രി ഉണ്ടെന്ന് പറയാം.

എന്നാല്‍ ഇതാ ഒരു സന്തോഷവാര്‍ത്ത നേരത്തിനും ശേഷം ഈ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നു. ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ നിവിനും നസ്‌റിയയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആല്‍വിന്‍ ആന്റണിയാണ്.


ചിത്രത്തിന്റെ ഷൂട്ടിംഗ് 2013 ആഗസ്റ്റില്‍ ആരംഭിയ്ക്കും. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിയ്ക്കുന്നത് മിഥുനാണ്. ഇതൊരു റൊമാന്‍റിക് കോമഡി ചിത്രമാണെന്നാണ് നിവിന്‍ പോളി പറഞ്ഞത്.

English summary
The latest successful on-screen pair -Nivin Pauly and Nazriya Nazim -will be teaming up again for Om Santhi Osana, which will be directed by Jude Antony and produced by Alwin Antony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam