»   »  മകന്റെ പിറന്നാള്‍ അല്പം വ്യത്യസ്തമാക്കി നിവിന്‍ പോളി; എങ്ങനെ...?

മകന്റെ പിറന്നാള്‍ അല്പം വ്യത്യസ്തമാക്കി നിവിന്‍ പോളി; എങ്ങനെ...?

Written By:
Subscribe to Filmibeat Malayalam

ആര്‍ഭാടങ്ങള്‍ നിറഞ്ഞ ജീവിതമാണ് പൊതുവേ സിനിമാതാരങ്ങളുടേത്. എന്നാല്‍ നിവിന്‍ പോളി താന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളെ പോലെ തന്നെ തീര്‍ത്തും സാധാരണക്കാരനാണ്. ലളിതമായ ജീവിതം നയിക്കാന്‍ തന്നെയാണ് നിവിന്‍ പോളിയ്ക്ക് ആഗ്രഹം.

നിവിന്‍ പോളിയുടെ മകന്‍ ദാദയുടെ നാലാം പിറന്നാളായിരുന്നു ഇന്നലെ (ജൂണ്‍ 2). ആഘോഷങ്ങളോ താരപരിവേഷങ്ങളോ ഒന്നും തന്നെയില്ലാതെ നിവിന്‍ പോളി മകന്റെ പിറന്നാള്‍ ആഘോഷിച്ചത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ രോഗികള്‍ക്കൊപ്പമാണ്.

nivin-celebrate-daveed

350 ഓളം വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തതും നിവിന്‍ പോളി തന്നെയാണ്. അവരോടൊപ്പം അല്പസമയം ചെലവഴിക്കാനും താരം സമയം കണ്ടെത്തി.

നിവിന്‍ പോളിയെ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ചിത്രത്തിന് വേണ്ടി മെഡിക്കല്‍ കോളേജിന്റെ അറ്റകുറ്റ പണികളെല്ലാം രണ്ട് ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പുറമെ രോഗികള്‍ക്ക് മരുന്നും നല്‍കി.

സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ, ഛായാഗ്രാഹകന്‍ ജോര്‍ജ്ജ് സി വില്യംസ്, നടിമാരായ ഗായത്രി സുരേഷ്, ഐശ്വര്യ രാജേഷ്, നടന്‍ അല്‍ത്താഫ്, നിര്‍മാതാവ് ബി രാഗേഷ്, സത്യന്‍ അന്തിക്കാട്, നിവിന്റെ അമ്മ, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവരും പിറന്നാള്‍ ആഘോഷത്തില്‍ സന്നിഹിതരായിരുന്നു.

-
-
-
-
-
-
-
-
-
English summary
This time, Nivin and Rinna are celebrating their son's birthday in the most unique way. The couple chose to celebrate Dada's 4th birthday with about 350 cancer patients of Thrissur medical college, this year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam