»   » വിനോദ് അയ്ഷയെ പ്രപ്പോസ് ചെയ്യുന്ന ആ രംഗത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനീത്

വിനോദ് അയ്ഷയെ പ്രപ്പോസ് ചെയ്യുന്ന ആ രംഗത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനീത്

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളി എന്ന നടന് ജന്മം നല്‍കിയത് വിനീത് ശ്രീനിവാസനാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിനെ സിനിമാ ലോകത്തേക്ക് പരിചയപ്പെടുത്തുകയും തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നിവിനെ ഒരു താരമാക്കിയതും വിനീത് ശ്രീനിവാസനാണ്.

പ്രണയദിനത്തില്‍ മലര്‍മിസ്സും ജോര്‍ജും വീണ്ടുമെത്തുന്നു, എന്താ സംഭവം??


അതുകൊണ്ടും തീര്‍ന്നില്ല, ഇപ്പോഴും എപ്പോഴും നിവിന് പിന്തുണയായി നല്ല സുഹൃത്തായും വിനീത് കൂടെ തന്നെയുണ്ട്.. അടുത്തിടെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ പ്രപ്പോസല്‍ രംഗത്തെ കുറിച്ച് വിനീത് ചിലത് പറയുകയുണ്ടായി...


നിവിന്റെ മേക്കോവര്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തില്‍ താടിയൊക്കെ വച്ച്, മുന്‍കോപക്കാരനായ ഒരു തലശ്ശേരി ചെറുപ്പക്കാരനായിട്ടാണ് നിവിന്‍ എത്തിയത്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു തട്ടത്തിന്‍ മറയത്തിലെ വിനോദ്. താടി വടിച്ചു, തടി കുറച്ചു.. പക്ക ഒരു തലശ്ശേരിക്കാരന്‍ റോമിയോ...


ആ പ്രപ്പോസല്‍ രംഗം

മതില്‍ ചാടി വന്ന് അയ്ഷയെ (ഇഷ തല്‍വാര്‍) വിനോദ് പ്രപ്പോസ് ചെയ്യുന്ന രംഗം സിനിമയില്‍ ഏറെ കൈയ്യടി നേടിയിട്ടുണ്ട്. ആ രംഗം വെറും രണ്ട് മിനിട്ടുകൊണ്ട്, ഒറ്റട്ടേക്കിലാണ് നിവിന്‍ ഓകെ ആക്കിയത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറയുന്നു.


നിവിന്‍ എന്ന നടന്‍

ഓരോ റിഹേഴ്‌സലിലും കൂടുതല്‍ പെര്‍ഫക്ടാകുന്ന നടനാണ് നിവിന്‍ എന്നാണ് വിനീതിന്റെ അഭിപ്രായം. അവസാനത്തെ റിഹേഴ്‌സലും പൂര്‍ത്തിയാക്കിയ ശേഷം വളരെ പെര്‍ഫക്ടായി ആ രംഗം ഒറ്റ ടേക്കില്‍ നിവിന്‍ ഗംഭീരമാക്കുകയായിരുന്നുവത്രെ...


കണ്ടു നോക്കൂ

ഈ രംഗം പ്രേക്ഷകര്‍ മറന്നു കാണില്ല എന്നറിയാം... എന്നിരുന്നാലും വിനീത് ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് വെറും രണ്ട് മിനിട്ട് കൊണ്ട്, ഒറ്റ ടേക്കില്‍ നിവിന്‍ ഓകെയാക്കിയ ആ രംഗം ഒന്നുകൂടെ കാണാം എന്ന് തോന്നുന്നു...


English summary
Nivin Pauly did that whole scene in a single take : Vineeth Sreenivasan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam