»   »  ഡാ തടിയാ: നിവീന്‍ പോളി അകത്തോ പുറത്തോ?

ഡാ തടിയാ: നിവീന്‍ പോളി അകത്തോ പുറത്തോ?

Posted By:
Subscribe to Filmibeat Malayalam
Nivin Pauly
22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ആഷിക് അബുവിന്റെ പ്രൊജക്ട് എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു മോളിവുഡ്. പുതുമുഖ താരങ്ങളെ വച്ച് ഡാ തടിയാ...എന്നൊരു പ്രൊജക്ട് പ്രഖ്യാപിച്ചത് പലരെയും അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

അറിയപ്പെടുന്ന താരങ്ങളൊന്നുമില്ലാതെ ഒരു സിനിമ ചെയ്യാനുള്ള ആഷിക്കിന്റെ ചങ്കൂറ്റമാണ് സിനിമാപ്രേമികളെ അതിശയിപ്പിച്ചത്. പിന്നീട് നിവീന്‍ പോളിയും സിനിമയുടെ ഭാഗവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട് ആഷിക് തന്നെ വിളിച്ചിരുന്നുവെന്ന് നിവീന്‍ വ്യക്തമാക്കിയതോടെ ഇത് സംബന്ധിച്ചുള്ള സംശയങ്ങളും തീര്‍ന്നു.

എന്നാലിപ്പോള്‍ ചിത്രത്തില്‍ നിവീന്‍ ഉണ്ടാകുമോയെന്ന കാര്യം സ്ഥിരീകരിയ്ക്കാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ തയാറാവുന്നില്ലത്രേ. ഇതിന് പിന്നിലുള്ള കാരണമാണ് അതിലും രസകരം. തട്ടത്തിന്‍ മറയത്ത് നേടുന്ന വമ്പന്‍ വിജയം നിവീന്റെ താരമൂല്യത്തിലും പ്രതിഫലിച്ചിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മോളിവുഡിന്റെ ഹോട്ട് പ്രോപ്പര്‍ട്ടിയായി നടന്‍ മാറിക്കഴിഞ്ഞു. ഇത് തന്നെയാണ് ഈ നടന് പാരയായിരിക്കുന്നതും.

ഡാ തടിയായിലെ ചെറിയ വേഷം നിവീന്റെ ഇപ്പോഴത്തെ ഗ്ലാമറിന് ചേരുമോയെന്നൊരു സംശയത്തിലാണ് ആഷിക് അബു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഫര്‍ നടന്‍ സ്വീകരിയ്ക്കുമോയെന്ന കാര്യത്തിലും അവര്‍ക്ക് സംശയമുണ്ട്. ഇപ്പോള്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷനിലുള്ള നിവീനും ഇപ്പോള്‍ തടിയന്റെ കാര്യം മറന്നുവെന്നാണ് കേള്‍ക്കുന്നത്.

English summary
There have been reports that Nivin Pauly will be part of hot shot director Aashiq Abu’s Da Thadiya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam