»   » റിച്ചിയുടെ യഥാര്‍ത്ഥ നായകനൊപ്പം നിവിന്‍ പോളി ഇനി കന്നടയിലേക്ക്...

റിച്ചിയുടെ യഥാര്‍ത്ഥ നായകനൊപ്പം നിവിന്‍ പോളി ഇനി കന്നടയിലേക്ക്...

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് പുറത്തുള്ള പ്രേക്ഷകര്‍ക്കും സുപരിചിതനായി മാറിയ നടനാണ് നിവിന്‍ പോളി. തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള താരം തമിഴും കടന്ന് കന്നടയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ് നിവിന്‍.

രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

വിവാദത്തിലും ഒപ്പം നില്‍ക്കാന്‍ പ്രേക്ഷകരില്ല, 'സോളോ' സംവിധായകനെ ഒറ്റപ്പെടുത്തി സോഷ്യല്‍ മീഡിയ!

കന്നട താരം രക്ഷിത് ഷെട്ടി നായകനായി എത്തിയ ഉളിടവരും കണ്ടാന്തേ എന്ന ചിത്രം റിച്ചി എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ നായകനായി എത്തുന്നത് നിവിന്‍ പോളിയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കന്നട പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് കന്നട പ്രേക്ഷകര്‍ നിവിനും രക്ഷിത് ഷെട്ടിയും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു.

Nivin Pauly Rakshit Shetty

പ്രേക്ഷകരുടെ ഈ ആഗ്രഹം സഫലമാകുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യം വ്യക്തമാക്കിയത്. അതിഥി വേഷത്തിലൂടെയായിരിക്കും കന്നടയിലേക്കുള്ള തന്റെ അരങ്ങേറ്റം. വലിയ ചിത്രങ്ങള്‍ പിന്നാലെ ഉണ്ടാകുമെന്നും നിവിന്‍ പറഞ്ഞു. എന്നാല്‍ കന്നട ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിവിന്‍ പോളി ഇപ്പോള്‍ ബംഗളൂരുവിലാണ്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. അമല പോളാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാകുന്നത്. അടുത്ത മാര്‍ച്ചില്‍ ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Nivin Pauly and Kannada superstar Rakshit Shetty to work together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X