»   » നിവിന്‍ പോളി കള്ളനാവാന്‍ കളരിപ്പയറ്റ് പഠിക്കുന്നു !!

നിവിന്‍ പോളി കള്ളനാവാന്‍ കളരിപ്പയറ്റ് പഠിക്കുന്നു !!

By: Pratheeksha
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ അടുത്ത ബിഗ്ബജറ്റ് ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായം കുളംകൊച്ചുണ്ണി. 12 കോടി ചിലവിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.നന്മനിറഞ്ഞ കൊച്ചുണ്ണിയെന്ന കള്ളന്റെ കഥ കേട്ടപ്പോള്‍ തന്നെ നിവിന്‍ ത്രില്ലടിച്ചത്രേ.

നിവിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രവും കൂടിയായിരിക്കും ഇത്. ബോബി സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. ഗോകുലം മൂവീസ് ആണ് നിര്‍മ്മാണം. കള്ളനാവാന്‍ നിവിന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നറിയണ്ടേ...

Read more: ചിത്രത്തിന്റെ പേര് 'മോഹന്‍ലാല്‍' !! നടന്‍ ഇന്ദ്രജിത്ത് നടി മഞ്ജു

തിരുവിതാംകൂര്‍ ഭാഷ

കേരളത്തിന്റെ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന കായം കുളം കൊച്ചുണ്ണിയെ കുറിച്ചു പരാമര്‍ശിക്കുന്നത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ്. കൊച്ചുണ്ണിയായി അഭിനയിക്കാന്‍ കരാറൊപ്പിട്ടതിനുശേഷം നിവിന്‍ തിരുവിതാം കൂര്‍ ശൈലിയില്‍ സംസാരിച്ചു പഠിക്കുകയാണത്രേ ഇപ്പോള്‍.

കളരിപ്പയറ്റ്

ആയോധനകലയില്‍ വിദഗ്ദനായിരുന്ന കൊച്ചുണ്ണിയായി അഭിനയിക്കാന്‍ കളരിപ്പയറ്റ് പഠിക്കാനുളള തയ്യാറെടുപ്പിലും കൂടിയാണ് നിവിന്‍ പോളി

ചിത്രീകരണം

ശ്രീലങ്കന്‍ ഗ്രാമങ്ങളിലും കായംകുളത്തുമാണ് ചിത്രത്തിന്റെ ചിത്രീകരണം തീരുമാനിച്ചിരിക്കുന്നത്.ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും.

കബാലി

കബാലി സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച സന്തോഷ് നാരായണനായിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുകയെന്നാണറിയുന്നത്. ഇദ്ദേഹത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്.

English summary
Nivin is planning to learn Kalaripayattu, for the upcoming Roshan Andrews project based on Kayamkulam Kochunni
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam