»   » നിവിന്‍ പോളി തടി കുറയ്ക്കുന്നു, മെലിഞ്ഞ് ജയസൂര്യയോ, വിക്രമോ ആകാനാണോ?

നിവിന്‍ പോളി തടി കുറയ്ക്കുന്നു, മെലിഞ്ഞ് ജയസൂര്യയോ, വിക്രമോ ആകാനാണോ?

Posted By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ശരീരത്തില്‍ എന്ത് പരീക്ഷണവും നടത്താന്‍ ഇപ്പോള്‍ അഭിനേതാക്കള്‍ തയ്യാറാണ്. കമല്‍ ഹസന്‍, വിക്രം, തുടങ്ങിയ തമിഴ് താരങ്ങള്‍ക്കൊപ്പം മലയാളികളുടെ സ്വന്തം ജയസൂര്യയും അതില്‍ പെടുന്നു. നിവിന്‍ പോളിയും തന്റെ പുതിയ ചിത്രത്തിന് വേണ്ടി തടി കുറയ്ക്കാന്‍ തീരുമാനിച്ചു എന്നാണ് പുതിയ വാര്‍ത്ത. നിവിനും വിക്രമിനെയും ജയസൂര്യയെയും പോലെ ആകുകയാണോ?

ഒരിക്കലുമല്ല, നിവിന്‍ അഭിനയിച്ച ആക്ഷന്‍ ഹീറോ ബിജുവിലെ പൊലീസ് ഓഫീസറുടെ ബോഡി ഫിറ്റിന് വേണ്ടി താരം അല്പം തടി കൂട്ടിയിരുന്നു. അതിനൊപ്പം ചെയ്തുകൊണ്ടിരുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ലൊക്കേഷന്‍ ദുബായി ആയതുകൊണ്ടും കഥാപാത്രത്തിന് തടി അധികം പ്രശ്‌നമല്ലാത്തതുകൊണ്ടും ബിജുവിന് വേണ്ടി കൂട്ടിയ തടി നിവിന്‍ കുറച്ചിരുന്നില്ല.

nivin-pauly

ഇനി അഭിനയിക്കുന്നത് പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ചുറുചുറുപ്പുള്ള ഒരു ചെറുപ്പക്കാരനായിട്ടാണ് നിവിന്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് തടി ആവശ്യമില്ല. അടുത്തിടെ ടീം കഥാപാത്രങ്ങളുടെ ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. അപ്പോഴാണ് നിവിന്‍ പോളിയുടെ തടി ആവശ്യത്തില്‍ അധികമാണെന്ന് അറിഞ്ഞത്.

പറഞ്ഞുവരുന്നത്, നിവിന്‍ തടി കുറയ്ക്കുകയാണ്. പക്ഷെ മെലിഞ്ഞ് ഉണങ്ങുകയല്ല, തന്റെ സ്വാഭാവികത നിലനിര്‍ത്തുന്നു എന്ന് മാത്രം. തടി കുറയ്ക്കുന്നതിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല എന്ന് നിവിന്‍ പോളി പറഞ്ഞു. ഡയറ്റിങും സാധാരണ എക്‌സസൈസും മാത്രം. ചിത്രം ഇപ്പോള്‍ അവസാനഘട്ട സ്‌ക്രിപ്റ്റിങിലാണ്.

English summary
Nivin Pauly to lose weight for his next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam