»   » നായകന്‍മാത്രമല്ല വില്ലനുമാകാം നിവിന്‍ പോളി

നായകന്‍മാത്രമല്ല വില്ലനുമാകാം നിവിന്‍ പോളി

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തില്‍ ടഫ് ലുക്കുമായി എത്തി പിന്നീട് തട്ടത്തിന്‍ മറയത്തിലൂടെ മലയാളികളുടെ ഇഷ്ട റൊമാന്റിക് ഹീറോ ആയി മാറിയ നിവിന്‍ പോളി തനിയ്ക്ക് മികച്ചൊരു വില്ലനാകാനും കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.

ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി വില്ലന്‍ വേഷത്തില്‍ എത്തിയത്. ആ ചിത്രത്തിലെ കൂര്‍മ്മബുദ്ധിയായ വില്ലന്റെ വേഷത്തില്‍ നിവിന്‍ പോളി തിളങ്ങിനിന്നു. പിന്നീട് വീണ്ടും റൊമാന്റിക് ഹീറോ വേഷങ്ങളിലേയ്ക്ക് തിരിച്ചെത്തിയ നിവിന്‍ പറയുന്നത് തനിയ്ക്ക് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നാണ്.

Nivin Pauly

നായകവേഷം മാത്രമല്ല വില്ലന്‍ വേഷങ്ങളും ചെയ്യാന്‍ എനിയ്ക്കാഗ്രഹമുണ്ട്. എന്നാല്‍ നായകന്റെ തല്ലുമുഴുവന്‍ കൊള്ളുന്ന ടിപ്പിക്കല്‍ വില്ലനാകാന്‍ എനിയ്ക്കാഗ്രഹമില്ല. ചിത്രത്തില്‍ എന്തെങ്കിലുമെല്ലാം ചെയ്യാന്‍ കഴിയുന്ന വില്ലനാകാനാണ് എനിയ്ക്കാഗ്രഹം-നിവിന്‍ പറയുന്നു.

ഇപ്പോള്‍ യുവനിരയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. നിവിന്‍ അഭിനയിച്ച ക്രിക്കറ്റ് പ്രമേയമായ ചിത്രം 1983 ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്രിക്കറ്റിനെ ഏറെ പ്രണയിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ നിവിന്റെ കഥാപാത്രം. എന്നാല്‍ ആ കഥാപാത്രത്തിന് വിവാഹംകഴിയ്‌ക്കേണ്ടിവരുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേരുപോലുമറിയാത്തൊരു പെണ്‍കുട്ടിയെയാണ്. ചിത്രത്തിലെ നിവിന്റെ അഭിനയം ഏറെ പ്രശംസകള്‍ നേടിക്കഴിഞ്ഞു.

വിഷുവിന് പ്രദര്‍ശനത്തിനെത്തുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലും നിവിന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ നിവിനൊപ്പം ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, ഇഷ തല്‍വാര്‍ എന്നിവരെല്ലാമുണ്ട്.

English summary
Actor Nivin Pauly says that he loves to do villain roles in his career.
Please Wait while comments are loading...

Malayalam Photos

Go to : More Photos