»   » ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ നിവിന്‍ പോളി

ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ നിവിന്‍ പോളി

Written By:
Subscribe to Filmibeat Malayalam

മുന്‍ ഇന്ത്യന്‍ നായകന്‍ വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന്റെ വിജയം ഫുട്‌ബോള്‍ സിനിമകള്‍ക്കുള്ള ഡിമാന്റ് കൂട്ടുന്നു. ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളിലൊരാളും മലയാളിയുമായ ഐഎം വിജയന്റെ ജീവിതവും സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

Nivin Pauly As IM vijayan

കറുത്ത മുത്തിന്റെ വേഷം ചെയ്യുന്നത് സാക്ഷാല്‍ നിവിന്‍ പോളി ആയിരിക്കുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്‌സ് പുറത്തുവിട്ട വിവരം. രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയായിരിക്കും സംവിധായകന്‍ എന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും നിവിന്‍ പോളിയുടെ ആരാധകര്‍ സൂപ്പര്‍ ത്രില്ലിലാണ്.

നിവിന്‍ പോളി ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന ചില ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയിട്ടുണ്ട്. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് നിവിന്‍ പോളിയെന്നു വേണം അനുമാനിക്കാന്‍. വരും ദിവസങ്ങളില്‍ സിനിമയെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

നിവിന്‍ പോളിയുടെ ചിരി കൊള്ളാം! അത് കണ്ട് പാവമാണെന്ന് കരുതരുതെന്ന് പ്രിയ ആനന്ദ്!

English summary
Nivin Pauly may act as IM Vijayan in his biopic

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam