»   » രണ്‍ബീറിനും കത്രീനയ്ക്കും റാണയ്ക്കും മാധവനും നാനിക്കുമൊപ്പം നിവിന്‍ പോളിയുടെ ലുങ്കി ഡാന്‍സ്....

രണ്‍ബീറിനും കത്രീനയ്ക്കും റാണയ്ക്കും മാധവനും നാനിക്കുമൊപ്പം നിവിന്‍ പോളിയുടെ ലുങ്കി ഡാന്‍സ്....

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയ്ക്ക് കേരളത്തിന് പുറത്ത് ആരാധകരുണ്ടായത്. അതോടെ തന്നെ തമിഴിലും തെലുങ്കിലുമൊക്കെ നിവിന്‍ സ്റ്റാറാകുകയും, അവിടെയൊക്കെയുള്ള സൂപ്പര്‍താരങ്ങള്‍ക്ക് പരിചിതനാകുകയും ചെയ്തു.

മഞ്ജുവും ഭാവനയും നാണം കെട്ടു, അനില്‍ കപൂറിന് മുന്നില്‍ നിവിന്‍ പോളി തിളങ്ങി.. എന്താ കാര്യം?

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ യുവ സൂപ്പര്‍സ്റ്റാര്‍സിനൊപ്പം ഒരേ വേദിയില്‍ നിന്ന് നിവിന്‍ ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങളും വൈറലാകുന്നു. മാധവന്‍, റാണ ദഗ്ഗുപതി, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, നാനി എന്നിവര്‍ക്കൊപ്പമാണ് നിവിന്റെ ലുങ്കി ഡാന്‍സ്.

nivin-lungi-dance

ആറാമത് സൈമ അവാര്‍ഡ് ദാന ചടങ്ങിന്റെ വേദിയിലാണ് നിവിന്‍ പോളി ആരാധകരെ രോമാഞ്ച പുളകിതരാക്കുന്ന ഈ ഡാന്‍സ് പ്രകടനം ഉണ്ടായത്. ഹിന്ദിയിലെയും തെലുങ്കിലെയും തമിഴിലെയും യുവതരംഗങ്ങള്‍ക്കിടയില്‍ മലയാളത്തെ പ്രതിനിധീകരിച്ചുണ്ടായിരുന്നത് നിവിനാണ്.

മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിക്കാനാണ് ഇത്തവണ സൈമ വേദിയില്‍ നിവിന്‍ എത്തിയത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന് പുരസ്‌കാരം ലഭിച്ചിരിയ്ക്കുന്നത്. മോഹന്‍ലാലാണ് മികച്ച നടന്‍.

English summary
Nivin Pauly and Ranbir playing Lungi dance with Rana and Madhavan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam