»   » നിവിന്‍ പോളിയുടെ വിവാഹ വാര്‍ഷിക സെല്‍ഫി വൈറലാകുന്നു; കാണൂ

നിവിന്‍ പോളിയുടെ വിവാഹ വാര്‍ഷിക സെല്‍ഫി വൈറലാകുന്നു; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ആഗസ്റ്റ് എട്ടിനാണ് നിവിന്‍ തന്റെ കാമുകി റിന്ന ജോയിയുടെ കഴുത്തില്‍ മിന്നുകെട്ടി ഭാര്യയാക്കിയത്. ഇപ്പോഴും ആ പ്രണയം തുടരുന്നു. ആറാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിവിന്‍ ഭാര്യ റിന്നയ്‌ക്കൊപ്പം നിന്നെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അതാണ് സംസാര വിഷയം.

നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

നിറയെ മഞ്ഞപ്പൂക്കള്‍ പുത്തു നില്‍ക്കുന്ന സ്ഥലത്ത് നിന്ന് എടുത്ത സെല്‍ഫി ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു. സെല്‍ഫിയ്ക്ക് പുറമെ വിവാഹവാര്‍ഷികാഘോഷത്തിന്റെ കേക്കും നിവിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാണാം

വൈറലാകുന്ന സെല്‍ഫി ഇതാണ്

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സെല്‍ഫി. ഇപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിലധികം ലൈക്ക് ഈ ഫോട്ടോയ്ക്ക് ലഭിച്ചു. ആയിരത്തിലധികം ആളുകള്‍ ചിത്രം ഷെയര്‍ ചെയ്തു.

വിവാഹ വാര്‍ഷികാഘോഷ കേക്ക്

വിവാഹ വാര്‍ഷികാഘോഷത്തിന്റെ കേക്കും നിവിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഒരു കാമ്പസ് പ്രണയകഥ

തീര്‍ത്തും സ്വാഭാവികമായ ഒരു പ്രണയ കഥ തന്നെയാണ് നിവിന്‍ പോളിയുടെയും. ഫിസാറ്റില്‍ പഠിക്കുമ്പോള്‍ സഹപാഠിയായിരുന്നു റിന്ന ജോയി. ആദ്യ വര്‍ഷം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നെ പ്രണയമായി വളര്‍ന്നു.

ആര്‍ഭാടങ്ങളില്ലാത്ത ഒരു വിവാഹം

നിവിന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പാണ് വിവാഹം. ആദ്യ സിനിമയുടെ റിലീസും വിവാഹവും ഏതാണ്ട് ഒരേ സമയത്തായിരുന്നു. 2010 ആഗസ്റ്റ് 28 ന് വളരെ ലളിതമായ ഒരു ചടങ്ങില്‍ റിന്നയും നിവിനും വിവാഹിതരായി. ആലുവയിലെ സിറോ മലബാര്‍ കത്തോലിക് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം

ദാവീദിന്റെ വരവ്

2012 ല്‍ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തി. ദാവീദ് എന്ന് പേരിട്ട മകനെ അവര്‍ ദാദ എന്ന് വിളിച്ചു. ദാദയ്ക്കിപ്പോള്‍ നാല് വയസ്സ് പ്രായം

എന്റെ ശക്തിയും, അടുത്ത സുഹൃത്തും

റിന്ന എനിക്ക് ഏറ്റവും അടുത്ത കൂട്ടുകാരിയും എന്റെ ശക്തിയുമാണെന്ന് നിവിന്‍ പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ജോലി രാജിവച്ച്, ജോലിയും കൂലിയുമില്ലാതെ നാട്ടിലെത്തിയപ്പോള്‍ പൂര്‍ണമായും എന്നെ പിന്തുണച്ച് കൂടെ നിന്ന ആളാണ് റിന്ന എന്ന് ഒരിക്കല്‍ നിവിന്‍ പറഞ്ഞിരുന്നു.

English summary
Nivin Pauly and Rinny Joy, the star couple is celebrating their 6th wedding anniversary today (August 28). Recently, Nivin shared an anniversary special selfie with his beloved wife, through his Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam