»   » ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം: ധോണിയെക്കുറിച്ച് നിവിന്‍

ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം: ധോണിയെക്കുറിച്ച് നിവിന്‍

Written By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നിവിന്‍ പോളി. നിരവധി പുതുമുഖ പ്രതിഭകള്‍ മലയാളത്തില്‍ അരങ്ങേറിയ ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രത്തില്‍ പ്രകാശന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നിവിന്‍ എത്തിയിരുന്നത്. വിനീതിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രമായിരുന്നു നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്.

ട്രാന്‍സ് വൈകും! ഫഹദിന്റെ അമല്‍ നീരദ് ചിത്രം ഓണത്തിന്?


ഉമ്മച്ചിക്കുട്ടിയുടെയും നായര്‍ ചെറുക്കന്റെയും പ്രണയം കാണിച്ച ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെയാണ് നിവിന്‍ മലയാള സിനിമയിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറിയത്. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നിവിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രമായിരുന്നു എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 1983. 


nivin pauly

ഈ ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നിവിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുളള പുരസ്‌കാരം ലഭിച്ചിരുന്നത്. മികച്ച നടനടക്കം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളായിരുന്നു ചിത്രം നേടിയിരുന്നത്. ക്രിക്കറ്റിനോടുളള സ്‌നേഹത്തില്‍ തന്റെ മകനെ ക്രിക്കറ്റ് താരമാക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന രമേശന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നിവിന്‍ ഈ ചിത്രത്തില്‍ എത്തിയിരുന്നത്.


nivin pauly

ചിത്രത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനെ ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു നിവിന്‍ അവതരിപ്പിച്ച രമേശന്‍ എന്ന കഥാപാത്രം. സച്ചിനെയും ക്രിക്കറ്റിനെയും കുറിച്ച് പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയക്കുറിച്ച നിവിന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ധോണിയുടെ പദ്മഭൂഷണ്‍ നേട്ടത്തെ അഭിനന്ദിച്ചായിരുന്നു നിവിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്.


nivin pauly

ഏഴു വര്‍ഷം മുന്‍പ് ഇതേദിവസം ധോണി നമുക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പ് നേടിതന്നു. എഴുവര്‍ഷങ്ങള്‍ക്കിപ്പുറം ഇതേദിവസം അദ്ദേഹം പദ്മഭൂഷണും നേടിയിരിക്കുന്നു. ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ ഇടയിലാണ് സ്ഥാനം. ഈ രാജ്യത്തിന്റെ അഭിമാനമാണ് നിങ്ങള്‍. നിവിന്‍ ധോണിയെക്കുറിച്ച് ഫേസ്ബുക്കില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എതായാലും നിവിന്റെ വാക്കുകള്‍ ധോണി ആരാധകരെല്ലാം തന്നെ എറ്റെടുത്തിരിക്കുകയാണ്. നിവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തും കമന്റുകളിട്ടുമാണ് ആരാധകര്‍ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.സൗഹൃദവും പ്രണയവും യാത്രയും നിറച്ച് ബിടെക്കിലെ ആദ്യ ഗാനം: വീഡിയോ കാണാം


സായി പല്ലവിയല്ല: ശിവയുടെ അടുത്ത ചിത്രത്തില്‍ നായികയാവുന്നത് ഈ നടിയാണ്! കാണാം

English summary
nivin pauly's facebook post about ms dhoni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X