»   » നിവിന്‍ പോളി തടിയനായത് വെറുതെ അല്ല, ഹേയ് ജൂഡ് നൈസ് ടു മീറ്റ് യൂ... സിനിമയുടെ ട്രെയിലര്‍ പുറത്ത്!

നിവിന്‍ പോളി തടിയനായത് വെറുതെ അല്ല, ഹേയ് ജൂഡ് നൈസ് ടു മീറ്റ് യൂ... സിനിമയുടെ ട്രെയിലര്‍ പുറത്ത്!

Posted By:
Subscribe to Filmibeat Malayalam

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരു മ്യൂസിക്കല്‍ റോമന്‍സ് സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഹേയ് ജൂഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ തമിഴ് നടി തൃഷയാണ് നായികയായി അഭിനയിക്കുന്നത്. നിവിന്‍ പോളി വ്യത്യസ്ത ലുക്കിലെത്തുന്ന സിനിമയില്‍ നിന്നും ആദ്യ ടീസറും പോസ്റ്ററുകളും പുറത്ത് വന്നിരുന്നു.

ക്രിസ്തുമസ് ബമ്പര്‍ സ്വന്തമാക്കിയത് ഷാജി പാപ്പനോ, മമ്മൂക്കയുടെ മാസ്റ്റർപീസോ? റിപ്പോര്‍ട്ടുകളിങ്ങനെ..

ഇപ്പോള്‍ പുതിയ ട്രെയിലര്‍ കൂടി എത്തിയിരിക്കുകയാണ്. നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 1 മിനുറ്റും 38 സെക്കന്‍ഡുമുള്ള ട്രെയിലറില്‍ ജൂഡിന്റെ കഥാപാത്രം എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാണ്. എന്നാല്‍ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു വിവാദം കൂടി തലപൊക്കിയിരിക്കുകയാണ്..

ഹേയ് ജൂഡ്

നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ സിനിമ എന്നതിനപ്പുറം തെന്നിന്ത്യന്‍ താരസുന്ദരി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ഹേയ് ജൂഡ്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.

ട്രെയിലര്‍

സിനിമയില്‍ നിന്നും പോസ്റ്ററുകളും ടീസറും ആദ്യം പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ട്രെയിലറാണ് വന്നിരിക്കുന്നത്. ചിത്രത്തിലെ നിവിന്റെ ജൂഡ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ട്രെയിലര്‍ എത്തിയിരിക്കുന്നത്.

വിവാദം തലപൊക്കുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി എന്ന സിനിമയിലെ പാട്ട് കോപ്പിയടിച്ചാണ് ഹേയ് ജൂഡിന്റെ ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സംഗീത സംവിധായകന്‍ ഓസേപ്പച്ചനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

കൂട്ടുകെട്ടിലെ സിനിമ

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹേയ് ജൂഡ്. മുമ്പ് ഇംഗ്ലീഷ്, ഇവിടെ എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചത്. ശേഷമെത്തുന്ന ഹേയ് ജൂഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

തൃഷയുടെ മലയാള സിനിമ

തമിഴ് നടിയായ തൃഷ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് ഹേയ് ജൂഡ്. സിനിമയ്ക്ക് വേണ്ടി നിവിന്‍ പോളി തടിക്കൂട്ടി വ്യത്യസ്ത ലുക്കിലെത്തിയതെന്തിനാണെന്ന് പുറത്ത് വന്ന ട്രെയിലറില്‍ കാണാം.

English summary
A bizarre looking Nivin Pauly is seen romancing a gorgeous Trisha Krishnan in the official trailer of the upcoming Shyamaprasad movie, Hey Jude.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X