Don't Miss!
- News
ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കലിപ്പ് ലുക്കില്‍ മിഖായേലായി നിവിന്‍ പോളി! ചിത്രത്തിന്റെ മാസ് പോസ്റ്റര്‍ തരംഗമാകുന്നു! കാണൂ
Recommended Video

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മിഖായേല്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത വര്‍ഷമാദ്യം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ നേരത്തെ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്.
മകന്റെ പുരസ്കാര നേട്ടം കണ്‍നിറഞ്ഞ് പകര്‍ത്തി നടന് ഭാസ്ക്കര്‍! 96 താരം ആദിത്യയുടെ വീഡിയോ വൈറല്‍
കൊച്ചുണ്ണിക്ക് ശേഷമുളള നിവിന്‍ പോളിയുടെ വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. നിവിന്‍ പോളിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് മിഖായേലും അണിയറയില്‍ ഒരുങ്ങുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മാസ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മിഖായേലായി നിവിന്‍
കൊച്ചുണ്ണിക്ക് ശേഷമുളള നിവിന്‍ പോളിയുടെ മാസ് ചിത്രമായിരിക്കും മിഖായേല്‍. നിവിനെ നായകനാക്കി ഗ്രേറ്റ് ഫാദറിലൂടെ ശ്രദ്ധേയനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിഖായേല്‍. നിവിന്‍ പോളിക്ക് മാസ് ഹീറോ പരിവേഷം നല്‍കിയാണ് സംവിധായകന് ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് നിവിനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്നത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമ കൂടിയായിരിക്കുമെന്നും അറിയുന്നു. സംവിധായകനായ ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

ടീസര്‍ നല്കിയ ആവേശം
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. സിനിമയുടെ ചിത്രീകരണം പകുതിയായ സമയത്തായിരുന്നു ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. നിവിന്‍ പോളിയുടെ മാസ് ഡയലോഗ് തന്നെയായിരുന്നു ടീസറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഫാമിലി ത്രില്ലര്‍ ചിത്രമായ മിഖായേലില്‍ കുടുംബസ്ഥനായ ഒരാളായിട്ടാണ് നിവിന്‍ എത്തുന്നത്.ഗാര്ഡിയന് എയ്ഞ്ചല്‍ എന്ന ടാഗ്ലൈനോടു കൂടിയാണ് മിഖായേല്‍ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നത്.

പുതിയ പോസ്റ്റര്‍
മിഖായേലിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററും തരംഗമായി മാറിയിരിക്കുകയാണ്. കലിപ്പ് ലുക്കിലുളള നിവിന്‍ പോളിയുടെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. നിരവധി പേര് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.
പോസ്റ്റര്‍ കാണൂ

നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും
നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രാധാന്യമുളള വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ നിവിന്റെ വില്ലന്‍ വേഷത്തിലാണ് ഉണ്ണി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം മഞ്ജിമാ മോഹന്‍ നിവിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം ദേശീയ അവാര്‍ഡ് ജേതാവ് ജെഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്
ആകാശത്ത് പറന്ന് മംമ്താ മോഹന്‍ദാസ്! നടിയുടെ സ്കൈ ഡൈവിങ് വീഡിയോ കാണൂ
മൃണാള്‍ സെന്‍: ഇന്ത്യയിലെ നവതരംഗസിനിമയ്ക്ക് തുടക്കംകുറിച്ച സംവിധായകന്!
-
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
-
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ
-
പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്